തിരുവനന്തപുരം: കേരള നെറ്റ്വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എജുക്കേഷന്റെ സർക്കാർ വനിത കോളജിലെ യൂനിറ്റായ കോമൺ ഇൻസ്ട്രുമെന്റേഷൻ ആൻഡ് റിസർച്ച് ലബോറട്ടറിയിലും അതോടൊപ്പമുള്ള സെൻട്രൽ നെറ്റ്വർക്കിങ് റിസർച്ച് ഫെസിലിറ്റിയിലുമായി (CIRL & CNRF) അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കോടെ കെമിസ്ട്രിയിലോ ഫിസിക്സിലോ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർഥികൾ കോളജ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ ലിങ്ക് വഴി 12ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ 14ന് രാവിലെ 10ന് നടത്തും. വിശദവിവരങ്ങൾക്ക്: https://gcwtvm.ac.in/vacancies/ സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.