ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കൽക്കട്ട, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗരഖ്പൂർ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ മൂന്ന് പ്രമുഖ ദേശീയ സ്ഥാപനങ്ങൾ സംയുക്തമായി 2025-27 വർഷം നടത്തുന്ന ദ്വിവത്സര ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അനലിറ്റിക്സ് (പി.ജി.ഡി.ബി.എ) പ്രോഗ്രാം പ്രവേശനത്തിന് മാർച്ച് ആറുവരെ അപേക്ഷസ്വീകരിക്കും. അപേക്ഷാഫീസ് 2500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 1250 രൂപ മതി.
പ്രവേശന യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം (ബി.ടെക്/ബി.ഇ/എം.എസ്‍സി/എം.കോം/തത്തുല്യം) അല്ലെങ്കിൽ നാലുവർഷത്തെ ബി.എസ് സി അല്ലെങ്കിൽ സി.എ/സി.എസ്/ഐ.സി.ഡബ്ല്യു.എ (ഫൈനൽ പരീക്ഷ) 60 ശതമാനം മാർക്കിൽ/6.5 സി.ജി.പി.എയിൽ കുറയാതെ വിജയിച്ചിരിക്കണം. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും.
ഏപ്രിൽ ആറിന് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി മേയ് 17, 18 തീയതികളിലായി അഭിമുഖത്തിന് ക്ഷണിക്കും.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും https://www.iima.ac.in/academics/ePGD-ABA സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് ഇ മെയിൽ: pgdbaadmissions@gmail.ac.in ഫോൺ: (033) 71211203, 71211204. ബഹുരാഷ്ട്ര കമ്പനികളിലേക്കും മറ്റും ബിസിനസ് അനലിറ്റിക്സ് പ്രഫഷനലുകളെ സൃഷ്ടിക്കുകയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.