ന്യൂഡൽഹിയിലും ബംഗളൂരുവിലും 2025 ജൂൺ 10 മുതൽ 18 വരെ വ്യോമസേന നടത്തുന്ന അഗ്നിവീർവായു (മ്യൂസിഷ്യൻ) റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്നതിന് അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും ഏപ്രിൽ 21, രാവിലെ 11 മുതൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. ഫീസ് 100 രൂപ+ജി.എസ്.ടി. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം, മ്യൂസിക്കിൽ പ്രാവീണ്യമുണ്ടായിരിക്കണം.
നിർദിഷ്ട ഉപകരണങ്ങളിൽ രണ്ടെണ്ണം വായിക്കാനുള്ള കഴിവ്, മുൻപരിചയം അല്ലെങ്കിൽ മ്യൂസിക് (ഹിന്ദുസ്ഥാനി/കർണാട്ടിക് ക്ലാസിക്കൽ) ഡിപ്ലോമ. ഉയരം പുരുഷന്മാർക്ക് 162 സെ.മീറ്റർ, വനിതകൾക്ക് 152 സെ.മീറ്റർ. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. പ്രായപരിധി 21 വയസ്സ്, വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ വിജ്ഞാപനം https://agnipathvayu.cdac.in ൽ രജിസ്ട്രേഷൻ സ്വീകരിക്കുന്ന അവസാന തീയതി മേയ് 11. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലു വർഷത്തേക്കാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.