തിരുവനന്തപുരം: ബംഗളൂരുവിലെ റിക്രൂട്ടിങ് സോൺ ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി നവംബർ 16 മുതൽ 25 വരെ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ നടത്തും. ഏപ്രിൽ 17 മുതൽ 24 വരെ നടത്തിയ ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ യോഗ്യതനേടിയ കേരള, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് പങ്കെടുക്കാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഉദ്യോഗാർഥികൾക്കായി അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്.
ഇതര ജില്ലക്കാർക്ക് സോൾജിയർ നഴ്സിങ് അസിസ്റ്റന്റ്/നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ശിപായി ഫാർമ, റിലീജിയസ് ടീച്ചർ ജൂനിയർ കമീഷൻഡ് ഓഫിസർ, ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലേക്ക് പങ്കെടുക്കാം. ഷോർട്ട്ലിസ്റ്റ് ചെയ്തവരുടെ അഡ്മിറ്റ് കാർഡുകൾ ഇ- മെയിൽ ചെയ്തിട്ടുണ്ട്. www.joinindianarmy.nic.in മുഖേന വ്യക്തിഗത ലോഗിൻ വഴിയും ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.