കേന്ദ്രസർക്കാർ സംരംഭമായ മിനി രത്ന കമ്പനി ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ (ബെസിൽ) ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്മെൻറിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു:
1. അക്കൗണ്ട്സ് എക്സിക്യൂട്ടിവ്: അഞ്ച് ഒഴിവ്. യോഗ്യത: ഇൻറർ സി.എ/െഎ.സി.ഡബ്ല്യൂ.എ. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. അല്ലെങ്കിൽ എം.കോമും അഞ്ചുവർഷത്തിലേറെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബി.കോമും അഞ്ചുവർഷത്തിലേറെ പ്രവൃത്തിപരിചയവും. ശമ്പളം: 21,000 രൂപ.
2. കാഷ്യർ/അക്കൗണ്ടൻറ്: രണ്ട് ഒഴിവ്. യോഗ്യത: ബി.കോമും പേറോൾ/ഇ.പി.എഫ്/ഇ.എസ്.െഎ/ടി.ഡി.എസ് മേഖലയിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. ശമ്പളം: 21,000 രൂപ.
3. ഫീൽഡ് ബോയ് (എം.ടി.എസ്): ഒരു ഒഴിവ്. യോഗ്യത: ബിരുദവും രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. ശമ്പളം: 15,000 രൂപ.
4. റെക്കോഡ് കീപ്പർ: ഒരു ഒഴിവ്. യോഗ്യത: പ്ലസ്ടു വിജയിച്ചിരിക്കണം. ശമ്പളം:11,250 രൂപ.
5. റണ്ണർ (എക്സ്ക്ലൂസിവ്): ഒരു ഒഴിവ്. യോഗ്യത: പ്ലസ്ടു വിജയിച്ചിരിക്കണം. ശമ്പളം: 11,250 രൂപ.
യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന രേഖകളും സഹിതം avantika@becil.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യണം. സബ്ജക്ട് ലൈനിൽ “CV FOR ‘.....’ (തസ്തികയുടെ പേര്) -F&A” എന്ന് രേഖപ്പെടുത്തണം.
അഭിമുഖത്തിെൻറ സമയത്ത് 300 രൂപ ഫീസടച്ച് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അഭിമുഖത്തിൽ പെങ്കടുക്കാൻ ടി.എ/ഡി.എ നൽകുന്നതല്ല. അപേക്ഷകരിൽനിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെയാണ് അഭിമുഖത്തിന് ക്ഷണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ മൂന്ന്. കൂടുതൽ വിവരങ്ങൾ http://www.becil.com എന്ന വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.