ആഗോള കൺസൽട്ടിങ് കമ്പനിയായ അക്സെഞ്ചർ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിരിച്ച് വിട്ടത് 11,00 ജീവനക്കാരെ. എ ഐയുടെ വരവോടെ കോർപ്പറേറ്റ് മേഖലയുടെ ഡിമാന്‍റ് കുറഞ്ഞതാണ് കാരണമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. 865 മില്യൻ ഡോളറിന്‍റെ പുന: ക്രമീകരണ പദ്ധതികളുടെ ഭാഗമായാണ് പിരിച്ചു വിടലെന്നും വരും മാസങ്ങളിൽ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുമെന്നുമാണ് കമ്പനി പ്രഖ്യാപനം.
കുറഞ്ഞ സമയം കൊണ്ട് കമ്പനിക്ക് ആവശ്യമുള്ള തരത്തിൽ ജീവനക്കാരെ ഒരു റീസ്കില്ലിങ് സാധ്യമല്ലാത്തതിനാൽ പിരിച്ചു വിടാതെ നിർവാഹമില്ലെന്നാണ് അക്സെഞ്ചർ സി ഇ ഒ ജൂലി സ്വീറ്റ് പറയുന്നത്. ക്ലൈന്‍റുകൾക്ക് എ ഐ അധിഷ്ടിതമായി സേവനം നൽകുന്ന തരത്തിൽ ജീവനക്കാരെ പുനർവിന്യസിക്കുമെന്നും അവർ അറിയിച്ചു. ആഗസ്റ്റ് മാസം അവസാനം കമ്പനിയിലെ ജീവനക്കാരുടെ ആകെ എണ്ണം 7,91,000ൽ നിന്ന് 779,000 ആയി കുറഞ്ഞിരുന്നു.
വർഷാരംഭം മുതൽ തുടങ്ങിയ പിരിച്ചുവിടൽ നടപടികൾ നവംബർ വരെ തുടരുമെന്നാണ് വിവരം. പിരിച്ചു വിടലിലൂടെ 1ബില്യൺ ഡോളർ കമ്പനിക്ക് ലാഭമുണ്ടാകുമെന്നാണ് കരുതുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്നതിനൊപ്പം നിവിലുള്ള ജീവനക്കാർക്ക് സ്കിൽ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനങ്ങളും നൽകുന്നുണ്ട്. പിരിച്ചുവിടൽ വാർത്തകൾ പുറത്തുവരുമ്പോഴും 2025ലെ ജൂൺ-ആഗസ്റ്റ് പാദത്തിൽ 7 ശതമാനം വരുമാന വർധനവാണ് കമ്പനിക്ക് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.