എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എക്സിക്യൂട്ടിവ് തസ്തികയിൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദക്കാർക്കായി 596 ഒഴിവുകളുണ്ട് (സിവിൽ 62, ഇലക്ട്രിക്കൽ 84, ഇലക്ട്രോണിക്സ് 440, ആർക്കിടെക്ചർ 10). പ്രായം: 27. നിയമാനുസൃത ഇളവുണ്ട്. അപേക്ഷ ഫീസ് 300 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, വനിതകൾ എന്നിവർക്ക് ഫീസില്ല.
മാനേജർ (ഒഫീഷ്യൽ ലാംഗ്വേജ് -രണ്ട്), ജൂനിയർ എക്സിക്യൂട്ടിവ് (എയർ ട്രാഫിക് കൺട്രോൾ -356), ജൂനിയർ എക്സിക്യൂട്ടിവ് (ഒഫീഷ്യൽ ലാംഗ്വേജ് -നാല്), സീനിയർ അസിസ്റ്റന്റ് (ഒഫീഷ്യൽ ലാംഗ്വേജ് -രണ്ട്) എന്നിങ്ങനെയും ഒഴിവുകളുണ്ട്. പ്രായം: 27. ശമ്പളം: 40,000 -1,40,000 രൂപ. അപേക്ഷ ഫീസ്: 1000 രൂപ. വിജ്ഞാപനം www.aai.aero/career ലിങ്കിൽ. ജനുവരി 21വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.