കേന്ദ്ര സർക്കാർ വകുപ്പുകളിൽ 8.72 ലക്ഷം തസ്​തികകൾ ഒഴിഞ്ഞുകിടക്കുന്നു -രാജ്യസഭയിൽ കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യ​ത്ത്​ കേന്ദ്രസർക്കാർ വകുപ്പുകളിൽ 8.72 ലക്ഷം തസ്​തികകൾ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്​. 2020 മാർച്ച്​ ഒന്നിലെ കണക്കാണിത്​.

കേന്ദ്രസർക്കാർ വകുപ്പുകളിലെ അനുവദനീയമായ ജീവനക്കാരുടെ എണ്ണം 40,04,941 ആണ്​. ഇതിൽ 31,32,698 ജീവനക്കാർ വിവിധ വകുപ്പുകളിൽ ജോലിചെയ്യുന്നു. മാർച്ച്​ ഒന്ന്​, 2020ലെ കണക്കുകൾ പ്രകാരം 8,72,243 ​തസ്​തികകൾ ഒഴിഞ്ഞുകിടക്കുന്നതായും മന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.

അഞ്ചുവർഷം മൂന്ന്​ പ്രധാന റിക്രൂട്ട്​മെൻറ്​ ഏജൻസികൾ നടത്തിയ നിയമനവും അദ്ദേഹം വിവരിച്ചു. യൂനിയൻ പബ്ലിക്​ സർവിസ്​ കമീഷൻ (യു.പി.എസ്​.സി) 25,267 ഉദ്യോഗാർഥികളെയും സ്​റ്റാഫ്​ സെലക്ഷൻ കമീഷൻ 2,14,601 ഉദ്യോഗാർഥികളെയും റെയിൽവേ റിക്രൂട്ട്​മെൻറ്​ ബോർഡ്​ (ആർ.ആർ.ബി) 2.04,945 ഉദ്യോഗാർഥികളെയും നിയമിച്ചു. 2016-17 മുതൽ 2020-21 വരെയാണ്​ ഈ നിയമനങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - 8.72 Lakh Vacant Posts In Central Government Departments Minister Jitendra Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.