ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷെൻറ നിയമനടപടിയിൽ ഭാഗഭാക്കാകുന്ന ബാങ്കുകളിലെ ക്ലർക്ക് തസ്തികയിലെ 7883 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2018 -19 വർഷത്തെ ഒഴിവുകളിലേക്കാണ് സി.ഡബ്ല്യു.ഇ ക്ലർക്സ്-VII നടത്തുന്നത്.
അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ, ബാങ്ക് ഒാഫ് ഇന്ത്യ, ബാങ്ക് ഒാഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക്, ദേന ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, യൂകോ ബാങ്ക്, യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ, യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ, വിജയ ബാങ്ക് എന്നീ ബാങ്കുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
കേരളത്തിൽ 217 ഒഴിവുകളാണുള്ളത്.
ഡൽഹി: 272, ആന്ധ്രപ്രദേശ്: 485, അരുണാചൽ പ്രദേശ്: എട്ട്, അസം: 109, ബിഹാർ: 227, ചണ്ഡീഗഢ്: 34, ഛത്തിസ്ഗഢ്: 118, ദാദ്ര-നാഗർഹവേലി: ഏഴ്, ദാമൻ-ദിയു: എട്ട്, ഗോവ: 41, ഗുജറാത്ത്: 487, ഹരിയാന: 175, ഹിമാചൽ പ്രദേശ്: 73, ജമ്മു-കശ്മീർ: 34, ഝാർഖണ്ഡ്: 127, കർണാടക: 554, ലക്ഷദ്വീപ്: രണ്ട്, മധ്യപ്രദേശ്: 290, മഹാരാഷ്ട്ര: 775, മണിപ്പൂർ: 11, മേഘാലയ: 17, മിസോറം: മൂന്ന്, നാഗാലാൻഡ്: 12, ഒഡിഷ: 196, പുതുച്ചേരി: 46, പഞ്ചാബ്: 401, രാജസ്ഥാൻ: 344, സിക്കിം: 11, തമിഴ്നാട്: 1277, തെലങ്കാന: 344, ത്രിപുര: 18, ഉത്തർപ്രദേശ്: 665, ഉത്തരാഖണ്ഡ്: 78, പശ്ചിമബംഗാൾ: 417 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒഴിവുകൾ.
യോഗ്യത: ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. കമ്പ്യൂട്ടർ ഒാപറേഷനിലോ ലാംഗ്വേജിലോ സർട്ടിഫിക്കറ്റ്/ ഡിേപ്ലാമ/ ഡിഗ്രി അല്ലെങ്കിൽ ഹൈസ്കൂൾ/ കോളജ്/ ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ അല്ലെങ്കിൽ െഎ.ടി ഒരു വിഷയമായി പഠിച്ചിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക ഭാഷയിൽ പ്രാവീണ്യം വേണം. പ്രായം സെപ്റ്റംബർ ഒന്നിന് 20നും 28നും ഇടയിൽ.
തെരഞ്ഞെടുപ്പ്: ഒാൺലൈൻ പരീക്ഷയിലൂെടയാണ് (പ്രിലിമിനറി, മെയിൻ) തെരഞ്ഞെടുപ്പ്.
അപേക്ഷ:
www.ibps.in ലൂടെ സെപ്റ്റംബർ 12 മുതൽ ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം. ഡിസംബർ രണ്ട്, മൂന്ന്, ഒമ്പത്, 10 എന്നീ ദിവസങ്ങളിലാണ് പ്രിലിമിനറി പരീക്ഷ. ജനുവരി 21നാണ് മെയിൻ പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.