അസം റൈഫിൾസിൽ ഗ്രൂപ് ബി, ഗ്രൂപ് സി തസ്തികകളിൽ നിയമനത്തിനുള്ള ടെക്നിക്കൽ ആൻഡ് ട്രേഡ്സ്മാൻ റിക്രൂട്ട്മെൻറ് റാലി 2018 ജനുവരി അഞ്ചുമുതൽ ആരംഭിക്കും.
754 ഒഴിവുകളിലേക്കാണ് നിയമനം. ഹിന്ദി ട്രാൻസ്ലേറ്റർ ഗ്രേഡ് II (23 ), റിലീജിയസ് ടീച്ചർ (അഞ്ച്), ബിൽഡിങ് ആൻഡ് റോ (ആറ്), സ്റ്റാഫ് നഴ്സ് (24) എന്നിവയാണ് ഗ്രൂപ് ബി ഒഴിവുകൾ.
ക്ലർക് (50), പേഴ്സനൽ അസിസ്റ്റൻറ് (25 ), ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ (15), ലൈൻമാൻ ഫീൽഡ് (23), റേഡിയോ മെക്കാനിക് (31), ആർമറർ, എൻജിനീയർ ആർട്ടിഫൈസർ (രണ്ട്), സർവേയർ (ഏഴ്), ഇലക്ട്രീഷ്യൻ (15), പ്ലംബർ (10), നഴ്സിങ് അസിസ്റ്റൻറ് (23), ഒാപറേഷൻ തിയറ്റർ ടെക്നീഷ്യൻ (ഒന്ന്), ഫിസിയോതെറപ്പിസ്റ്റ് (ഒന്ന്), ലബോറട്ടറി അസിസ്റ്റൻറ് (13), ഫാർമസിസ്റ്റ് (33), എക്സ്റേ അസിസ്റ്റൻറ് (43), വെറ്ററിനറി ഫീൽഡ് അസിസ്റ്റൻറ് (മൂന്ന്), ഫീമെയിൽ അറ്റൻറൻറ് /ആയ(10), ഫീമെയിൽ സഫായി (23), കുക്ക് (169), മെയിൽ സഫായി (41), വാഷർമാൻ (40), ബാർബർ (45), എക്യുപ്മെൻറ് ആൻഡ് ബൂട്ട് റിപ്പയറർ (23), ടെയ്ലർ (16), കാർപൻറർ (ആറ്), ആർമറർ (28) എന്നിവയാണ് ഗ്രൂപ് സി ഒഴിവുകൾ.
ഹിന്ദി ട്രാൻസ്ലേറ്റർ ഗ്രേഡ് II, റിലീജിയസ് ടീച്ചർ, ബിൽഡിങ് ആൻഡ് റോഡ്, സ്റ്റാഫ് നഴ്സ് തസ്തികകളിൽ അപേക്ഷിക്കുന്നവർ 200 രൂപയും മറ്റ് തസ്തികകളിൽ അപേക്ഷിക്കുന്നവർ 100 രൂപയും ഫീസടക്കണം. എന്നാൽ, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും വനിതകൾക്കും ഫീസില്ല.
അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 20. www.assamrifles.gov.in എന്ന വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം ലഭിക്കും. വെബ്സൈറ്റിലൂടെ തന്നെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.