സിൻഡിക്കേറ്റ് ബാങ്ക് പ്രൊബേഷനറി ഒാഫിസർ തസ്തികയിലേക്കുള്ള നിയമനത്തിനായി നടത്തുന്ന പി.ജി.ഡി.ബി.എഫ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മണിപ്പാൽ അക്കാദമി ഒാഫ് ഹയർ എജുക്കേഷനും എൻ.െഎ.ടി.ടി.ഇയുമായി ചേർന്നാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്സ് നടത്തുന്നത്. 500 സീറ്റുകളുണ്ട്. (ജനറൽ: 252, ഒ.ബി.സി: 135, എസ്.സി: 75, എസ്.ടി: 38)
യോഗ്യത: 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദം (എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതിയാകും) അല്ലെങ്കിൽ തത്തുല്യം. 2017 ഒക്ടോബർ ഒന്നിന് 20നും 28നും ഇടയിലായിരിക്കണം പ്രായം.
ഒരു വർഷമാണ് കോഴ്സ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവർ വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നതോടെ പ്രൊബേഷനറി ഒാഫിസർ ഇൻ ജൂനിയർ മാനേജ്മെൻറ് ഗ്രേഡ്/സ്കെയിൽ I തസ്തികയിൽ നിയമിതരാകും. ജനുവരി 17 വെര അപേക്ഷിക്കാം. െഫബ്രുവരി 18നായിരിക്കും ഒാൺലൈൻ പരീക്ഷ നടത്തുക. അപേക്ഷ സമർപ്പിക്കേണ്ടത് ഒാൺലൈനായി ആണ്.
എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിഭാഗക്കാർക്ക് 100 രൂപയും മറ്റു വിഭാഗക്കാർക്ക് 600 രൂപയുമാണ് അപേക്ഷഫീസ്. കൂടുതൽ വിവരങ്ങൾക്ക്
www.syndicatebank.in ൽ Announcements ൽ Career കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.