സൗത്ത് ഇന്ത്യൻ ബാങ്ക് പ്രബേഷനറി ക്ലർക്ക് തസ്തികയിലെ 468 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 340 ഒഴിവുകളാണുള്ളത്. തമിഴ്നാട്ടിൽ 68 ഒഴിവുകളും ആന്ധ്രയിലും തെലങ്കാനയിലുമായി 35 ഒഴിവുകളും ഡൽഹിയിൽ 25 ഒഴിവുകളുമാണുള്ളത്.
യോഗ്യത: ബിരുദമാണ് യോഗ്യത.
26 വയസ്സാണ് ഉയർന്ന പ്രായം. 1992 ജനുവരി ഒന്നിനും 1997 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. അതത് സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും പ്രാദേശികഭാഷ പ്രാവീണ്യമുള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യത.
ഒാൺലൈൻ പരീക്ഷ, പഴ്സനൽ ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ആറു മാസത്തെ പ്രബേഷൻ ഉണ്ടായിരിക്കും. 2018 ജനുവരിയിലായിരിക്കും ഒാൺലൈൻ പരീക്ഷ. ആലപ്പുഴ, കണ്ണൂർ, കൊച്ചി, െകാല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷകേന്ദ്രങ്ങൾ.
ജനറൽ വിഭാഗത്തിന് 600 രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് 150 രൂപയുമാണ് ഫീസ്.
ഡിസംബർ 30നകം ഒാൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്
www.southindianbank.comൽ News & Events കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.