ഗ്രാമീൺ ഡാക് സേവകിലേക്ക് 348 ഒഴിവുകൾ; 29 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് പേമെന്‍റ്സ് ബാങ്ക് ലിമിറ്റഡിന്‍റെ (ഐ.പി.പി.ബി.എൽ) 348 ഗ്രാമീൺ ഡാക് സേവക് ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 29 വരെ. താൽപര്യമുള്ളവർക്ക് www.ippbonline.com. വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

ഇന്ത്യയിൽ എല്ലായിടത്തും ഒഴിവുകൾ ഉണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത്. 20 മുതൽ 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കൽ ക്രമം

  • ബാങ്കിങ് ഔട്ട്‍ലെറ്റ് വഴി മെരിറ്റ് ലിസ്റ്റ് തയാറാക്കും.
  • ബിരുദത്തിന് ലഭിച്ച മാർക്കിന്‍റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
  • ഓൺ ലൈൻ ടെസ്റ്റ് നടത്താനുള്ള തീരുമാനം ബാങ്കിൽ നിഷിപ്തമായിരിക്കും.
  • അപേക്ഷാ ഫീസ് 750 രൂപയാണ്. 30,000 ഓളം രൂപക്കടുത്തായിരിക്കും ശമ്പളം.

തിരഞ്ഞെടുക്കപ്പെടുന്നവർ ഡയറക്ട് സെല്ലിങ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യാൻ ഉത്തരവാദിത്തം ഉണ്ടായിരിക്കും.

Tags:    
News Summary - 348 vacancies for Gramin Dak Sevak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.