ദാമൻ, ദാദ്ര-നാഗർഹവേലിയിൽ 315 അധ്യാപക ഒഴിവുകൾ

കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര-നാഗർഹവേലി, ദാമൻ-ദിയു എന്നിവിടങ്ങളിലെ സർക്കാർ സ്​കൂളുകളിലേക്ക്​ പ്രൈമറി, അപ്പർ പ്രൈമറി സ്​കൂൾ ടീച്ചർമാരെ തെരഞ്ഞെടുക്കുന്നു. കേന്ദ്ര സർക്കാർ സമഗ്ര ശിക്ഷ പദ്ധതിയിലേക്ക്​ താൽക്കാലിക നിയമനമാണ്​.

പ്രൈമറി ടീച്ചർ തസ്​തികയിൽ 195 ഒഴിവുകളുണ്ട്​. പ്രതിമാസ ശമ്പളം 22,000 രൂപ. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ സീനിയർ സെക്കൻഡറി/പ്ലസ്​ ടു. രണ്ടുവർഷത്തെ എലിമെൻററി എജുക്കേഷൻ ഡിപ്ലോമയും (ഡി.എൽ.എസ്​) . ബിരുദവും ഡി.എൽ.എസ്​/ബി.എഡ്​ യോഗ്യത ഉള്ളവരെയും പരിഗണിക്കും. ടീച്ചർ എലിജിബിലിറ്റി ടെസ്​റ്റിൽ യോഗ്യത നേടിയിരിക്കണം. പ്രായപരിധി 30​.

അപ്പർ പ്രൈമറി സ്​കൂൾ ടീച്ചർ തസ്​തികയിൽ 120 ഒഴിവുകൾ. ശമ്പളം 23,000 രൂപ. യോഗ്യത 50 ശതമാനം മാർക്കോടെ BA/BSc/BCom ബിരുദവും ബി.എഡും. ഡിഗ്രിയും ഡി.എൽ.എസ്​ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.

ഇംഗ്ലീഷ്​, സയൻസ്​, മാത്തമാറ്റിക്​സ്​, സോഷ്യൽ സയൻസ്​ വിഷയങ്ങളിലാണ്​ ഒഴിവുകൾ​. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.dnh.gov.in, www.ddd.gov.in, www.diu.gov.in എന്നീ വെബ്​സൈറ്റുകളിൽ ലഭ്യമാണ്​.

Tags:    
News Summary - 315 teacher vacancies in Daman and Dadra-Nagarhaveli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.