തിരുവനന്തപുരം: തൊഴിൽ തേടി സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തത് 27,36,469 പേർ. 1,28,564 പേർ പ്രഫഷനൽ/ ഉന്നത ബിരുദമുള്ളതിനാൽ പ്രഫഷനൽ എംപ്ലോയ്മെന്റ് ഓഫിസുകളിലും രജിസ്റ്റർ ചെയ്തവരാണ്. ഏറ്റവും കൂടുതൽ പേർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്; 4,38,286 പേർ.
ഏറ്റവും കൂടുതൽ പ്രഫഷനൽ ബിരുദദാരികൾ രജിസ്റ്റർ ചെയ്തതും തിരുവനന്തപുരത്തുതന്നെയാണ്; 19,047 പേർ. മൊത്തം പ്രഫഷനൽ ബിരുദധാരികളിൽ 96,934 പേർ സ്ത്രീകളും 31,630 പേർ പുരുഷന്മാരുമാണ്. സംസ്ഥാനത്താകെ 7121 പേരാണ് തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നത്. കൂടുതൽ പേർ ആലപ്പുഴയിലാണ്; 2145 പേർ.
എംപ്ലോയ്മെന്റ് ഓഫിസ്, പ്രഫഷനൽ എംപ്ലോയ്മെന്റ് ഓഫിസ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ജില്ല തിരിച്ച്:
തിരുവനന്തപുരം 438286, 19047
കൊല്ലം 311966, 13467
ആലപ്പുഴ 222442, 7184
പത്തനംതിട്ട 101893, 5527
കോട്ടയം 168479, 7051
ഇടുക്കി 85923, 3702
എറണാകുളം 252460, 12098
തൃശൂർ 204265, 11380
പാലക്കാട് 185795, 7566
മലപ്പുറം 200758, 11240
കോഴിക്കോട് 277372, 12055
വയനാട് 75613, 3994
കണ്ണൂർ 138583, 9488
കാസർകോട് 72634, 9488
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.