ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾചറൽ റിസർച്ചിന് കീഴിൽ കാസർകോട് പ്രവർത്തിക്കുന്ന കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (സി.പി.സി.ആർ.െഎ) രണ്ടു വ്യത്യസ്ത പ്രോജക്ടുകളിലായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് എക്സിക്യൂട്ടിവ്: ഒഴിവുകൾ -10.
പ്രോജക്ട് ഫെലോ: മൂന്ന്
വിദ്യാഭ്യാസ യോഗ്യത: ഹോർട്ടികൾചർ/ബോട്ടണി വിഷയത്തിൽ എം.എസ്സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി: പുരുഷൻ- 30, സ്ത്രീ- 35. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവുണ്ട്.
പ്രോജക്ട് എക്സിക്യൂട്ടിവിന് പ്രതിമാസം 25,000 രൂപയും വീട്ടുവാടക അലവൻസും ലഭിക്കും.
പ്രോജക്ട് ഫെലോക്ക് പ്രതിമാസം 16,000 രൂപയും വീട്ടുവാടക അലവൻസും ലഭിക്കും.
നവംബർ 14ന് രാവിലെ 9.30ന് തുടങ്ങുന്ന എഴുത്തുപരീക്ഷയുടെയും തുടർന്ന് നടക്കുന്ന അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഫീൽഡ് അസിസ്റ്റൻറ്: ഒഴിവുകൾ -10.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് യോഗ്യതയുള്ള തെങ്ങുകയറ്റം അറിയാവുന്നവർക്ക് അപേക്ഷിക്കാം. തെങ്ങ് പരാഗണത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.
പ്രതിഫലം: പ്രതിമാസം 12,000 രൂപയും വീട്ടുവാടക അലവൻസും.
നവംബർ 15ന് നടക്കുന്ന പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
താൽപര്യമുള്ളവർ പരീക്ഷദിവസം രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം. വെബ്സൈറ്റ്:
www.cpcri.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.