മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അവസരം 

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ തൊഴില്‍ നേടാന്‍ ഇപ്പോള്‍ അവസരം. 41 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂനിയര്‍ സയന്‍റിഫിക് അസിസ്റ്റന്‍റ് (13), ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്‍റ് (11), സയന്‍റിസ്റ്റ് ‘ബി’ (2), സീനിയര്‍ ടെക്നീഷ്യന്‍ (1), ജൂനിയര്‍ ടെക്നീഷ്യന്‍ (2), അക്കൗണ്ട്സ് അസിസ്റ്റന്‍റ് (2), ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ഗ്രേഡ് 2 (2), സ്റ്റെനോഗ്രാഫര്‍ (3), ഡ്രൈവര്‍ (5) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
യോഗ്യത: ജൂനിയര്‍ സയന്‍റിഫിക് അസിസ്റ്റന്‍റ്-സയന്‍സ് വിഷയങ്ങളിലുള്ള ബിരുദം, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്‍റ് - സയന്‍സ് വിഷയത്തില്‍ പ്ളസ് ടു വിജയം, സയന്‍റിസ്റ്റ് ‘ബി’ -എന്‍ജിനീയറിങ് / ടെക്നോളജി ബിരുദം, സീനിയര്‍ ടെക്നീഷ്യന്‍- ഇന്‍സ്ട്രുമെന്‍േറഷന്‍/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ളോമ, ജൂനിയര്‍ ടെക്നീഷ്യന്‍- എസ്.എസ്.എല്‍.സി, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്‍േറഷന്‍, ഇലക്ട്രോണിക്സ് ഐ.ടി.ഐ, അക്കൗണ്ട്സ് അസിസ്റ്റന്‍റ്- ബി.കോം, അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റിങ്ങില്‍ മൂന്നുവര്‍ഷത്തെ പരിചയം, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ഗ്രേഡ് 2- പ്ളസ് ടു, ടൈപ്പിങ്, സ്റ്റെനോഗ്രാഫര്‍- സ്റ്റെനോഗ്രാഫര്‍-ബിരുദം, ഷോര്‍ട്ഹാന്‍ഡില്‍ മിനിറ്റില്‍ 100 വാക്കും ടൈപ്പിങ്ങില്‍ 35 വാക്കും സ്പീഡ്, ഡ്രൈവര്‍-എട്ടാം ക്ളാസ് വിജയം, ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. 
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 
അപേക്ഷിക്കേണ്ട വിധം: www.cpcb.nic.in വെബ്സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് പാസ്പോര്‍ട്ട് ഫോട്ടോ സഹിതം The Senior Administrative Officer (Recruitment), Central Pollution Control Board, “Parivesh Bhawan”, East Arjun Nagar, Shahdara, Delhi110032 എന്ന വിലാസത്തില്‍ അയക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന പോസ്റ്റിന്‍െറ പേര് രേഖപ്പെടുത്തണം. അവസാന തീയതി ആഗസ്റ്റ് 17. വിശദവിവരം വെബ്സൈറ്റില്‍ ലഭിക്കും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.