യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഒാഫിസർ (ഗ്രേഡ് രണ്ട്) വിഭാഗത്തിൽ 200 ഒഴിവുണ്ട്. അപേക്ഷിക്കാവുന്ന അവസാന തീയതി ഒക്ടോബർ 21. എസ്.സി 49, എസ്.ടി 24, ഒ.ബി.സി 65, സംവരണമില്ലാത്തത് 62 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകർ 23-32 വയസ്സിനിടയിലുള്ളവരാകണം. അംഗീകൃത വിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും. ഒാൺലൈൻ പരീക്ഷ/ഗ്രൂപ് ഡിസ്കഷൻ/ വ്യക്തിഗത ഇൻറർവ്യൂ എന്നിവയിലെ പ്രകടനം പരിഗണിച്ചാകും നിയമനം. അപേക്ഷ ഫീസ് ആയി ജനറൽ, ഒ.ബി.സി വിഭാഗങ്ങൾ 600 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിദ്യാർഥികൾ 100 രൂപയും നൽകണം. https://www.unionbankofindia.co.in/home.aspxhttps://www.unionbankofindia.co.in/home.aspx എന്ന വെബ്െെസറ്റിൽ ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഏതെങ്കിലും വിഷയത്തിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടി ബിരുദമാണ് അടിസ്ഥാന യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് അഞ്ചുശതമാനം മാർക്കിളവ് അനുവദിക്കും. എം.ബി.എ (ഫിനാൻസ്), സി.എ, െഎ.സി.ഡബ്ല്യു, സി.എഫ്.എ, എഫ്.ആർ.എം, സി.എ.െഎ.െഎ.ബി യോഗ്യതയുള്ളവർക്ക് മുൻഗണന. യോഗ്യത നേടിയശേഷം ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ രണ്ടുവർഷം ബന്ധപ്പെട്ട വകുപ്പിൽ ഒാഫിസർ കാഡറിൽ ജോലി ചെയ്തവരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.