ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ, ബി, സി ഗ്രൂപ്പുകളിലാണ് ഒഴിവ്. വെറ്ററിനറി ഒാഫിസർ: ഒഴിവ്-1, യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദവും രണ്ടുവർഷത്തെ പരിചയവും. ഉയർന്ന പ്രായം: 35 വയസ്സ്.
സയൻറിസ്റ്റ്: I (ഫാർമക്കോളജി)-ഒഴിവ്-1. യോഗ്യത: ഫാർമക്കോളജി/ടോക്സിക്കോളജി/മോളിക്യുലാർ ബയോളജി/ബയോടെക്നോളജി/ബയോ കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസോടെ എം.എസ്സി/എം.ഫാം (ഫാർമക്കോളജി). ഉയർന്ന പ്രായം: 45 വയസ്സ്.
സ്റ്റോർ കീപ്പർ (ജനറൽ): ഒഴിവ്-7. യോഗ്യത: ഇക്കണോമിക്സ്/േകാമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ഇക്കണോമിക്സ്/േകാമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദവും മെറ്റീരിയൽ മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദം/ഡിേപ്ലാമയും. അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദം, മെറ്റീരിയൽ മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദം/ഡിേപ്ലാമ/മൂന്ന് വർഷത്തെ പരിചയം. പ്രായം: 18-25 വയസ്സ്.
വൊക്കേഷണൽ കൗൺസിലർ: ഒഴിവ്-3. യോഗ്യത: സൈക്കോളജി/എജുക്കേഷനിൽ ബിരുദാനന്തര ബിരുദം/തത്തുല്യം, വൊക്കേഷനൽ ഗൈഡൻസ് ആൻഡ് ട്രെയിനിങ്ങിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ, വികലാംഗ പുനരധിവാസവുമായി ബന്ധപ്പെട്ട് അഞ്ചു വർഷത്തെ അധ്യാപനപരിചയം. പ്രായം: 18-30 വയസ്സ്.
ലൈബ്രറി അറ്റൻഡൻറ്-II: ഒഴിവ്-1. യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം/, ലൈബ്രറിരംഗത്ത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയം/അംഗീകൃത സ്ഥാപനത്തിൽ നിന്ന് ലൈബ്രറി സയൻസിൽ നേടിയ സർട്ടിഫിക്കറ്റ്: പ്രായം: 18-30 വയസ്സ്.
ഡ്രാഫ്റ്റ്സ്മാൻ III: ഒഴിവ്-2. യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം, െഎ.ടി.െഎയിൽ നിന്ന് സിവിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ നേടിയ രണ്ടുവർഷത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ്/തത്തുല്യം. പ്രായം: 18-30 വയസ്സ്. മൊത്തം ഒഴിവുകളിൽ ആറെണ്ണം ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്. സംവരണ വിഭാഗക്കാർക്ക് ഉയർന്നപ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും. എഴുത്തുപരീക്ഷ/അഭിമുഖം മുഖേനയാവും െതരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ്: എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപ, മറ്റുള്ളവർക്ക് 500 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. നെറ്റ്കാർഡ്/െക്രഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേനയാണ് ഫീസ് അടക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം:
www.aiimsexams.org എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വായിച്ചു മനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി ഒാക്ടോബർ 20നകം ഒാൺലൈനായി അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.