യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ സ്പെഷലിസ്റ്റ് ഒാഫിസർ (ഫോറക്സ് ആൻഡ് ട്രഷറി) തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളാണുള്ളത്. ഫോറക്സ് ഒാഫിസർ തസ്തികയിൽ 50 (ജനറൽ -25, ഒ.ബി.സി -14, എസ്.സി -എട്ട്, എസ്.ടി -മൂന്ന്) ഒഴിവുകളും ഇൻറഗ്രേറ്റഡ് ട്രഷറി ഒാഫിസർ തസ്തികയിൽ 50 (ജനറൽ -26, ഒ.ബി.സി -13, എസ്.സി -ഏഴ്, എസ്.ടി -നാല്) ഒഴിവുകളുമാണ്. II ഗ്രേഡ് ഒഴിവുകളാണ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫോറിൻ എക്സ്ചേഞ്ചിൽ െഎ.െഎ.ബി.എഫ് അംഗീകരിച്ച സർട്ടിഫിക്കറ്റ് കോഴ്സുമാണ് ഫോറക്സ് ഒാഫിസർക്ക് വേണ്ട യോഗ്യത. അനുബന്ധ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഫിനാൻസ്/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ കോമേഴ്സ് സ്പെഷലൈസേഷനോടു കൂടിയ ബിരുദവും കമ്പ്യൂട്ടർ ഒാപറേഷനിലും വേഡ് പ്രോസസിങ്ങിലുമുള്ള പരിജ്ഞാനവുമാണ് ഇൻറഗ്രേറ്റഡ് ട്രഷറി ഒാഫിസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട യോഗ്യത. അനുബന്ധ മേഖലയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം.
23നും 32നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. ജനുവരി 13 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്
www.unionbankofindia.co.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.