എ.​ഐ ഇ​ൻ ഫ്യൂ​ച്ച​ർ ഹെ​ൽ​ത്ത്കെ​യ​ർ സെ​ഷ​നി​ൽ പ്ര​ഫ.​പി. അ​ശ്വ​തി സം​സാ​രി​ക്കു​ന്നു  

ആ​രോ​ഗ്യ പ​രി​ര​ക്ഷ​യി​ൽ നി​ർ​മി​ത​ബു​ദ്ധി​ക്ക് സ്ഥാ​ന​മേ​റെ -പ്ര​ഫ. പി. ​അ​ശ്വ​തി

ആ​രോ​ഗ്യ പ​രി​ര​ക്ഷ​യി​ൽ നി​ർ​മി​ത​ബു​ദ്ധി​യു​ടെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കി ബം​ഗ​ളൂ​രു റേ​വ യൂ​നി​വേ​ഴ്സി​റ്റി അ​സി. പ്ര​ഫ​സ​ർ പി. ​അ​ശ്വ​തി​യു​ടെ സെ​ഷ​ൻ. ‘എ.​ഐ ഇ​ൻ ഫ്യൂ​ച്ച​ർ ഹെ​ൽ​ത്ത് കെ​യ​ർ’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​ഷ​ൻ ന​ട​ന്ന​ത്. ഡോ​ക്ട​റു​ടെ ജോ​ലി​ഭാ​രം കു​റ​ക്കാ​ൻ മാ​ത്ര​മ​ല്ല, രോ​ഗി​ക​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും നി​ർ​മി​ത ബു​ദ്ധി സ​ഹാ​യ​ക​മാ​ണെ​ന്ന് അ​ശ്വ​തി പ​റ​ഞ്ഞു. എ​ത്ര​യും പെ​ട്ടെ​ന്ന് രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത് അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കും രോ​ഗ​വി​മു​ക്തി​ക്കും ഏ​റെ ഗു​ണ​ക​ര​മാ​ണ്. എ​ക്സ്റേ, സ്കാ​നി​ങ് തു​ട​ങ്ങി മെ​ഡി​ക്ക​ൽ ഇ​മേ​ജി​ങ്ങി​ന് വ​രെ എ.​ഐ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​തി​ലൂ​​ടെ ല​ഭി​ക്കു​ന്ന കൃ​ത്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഇ​മേ​ജു​ക​ൾ വേ​ഗ​ത്തി​ലു​ള്ള രോ​ഗ നി​ർ​ണ​യ​ത്തി​ന് സ​ഹാ​യി​ക്കു​ന്നു. ഭാ​വി​യി​ൽ ആ​രോ​ഗ്യ​പ​രി​ര​ക്ഷ​ക്ക് നി​ർ​മി​ത ബു​ദ്ധി കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - There is more room for creativity in healthcare - Prof. P. Ashwathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.