Posted On
date_range Updated On
date_range നിറ്റിയിൽ ഇൻഡസ്ട്രിയൽ മാനേജ്മെൻറ് പഠിക്കാം
കേന്ദ്രസർക്കാറിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ് (നിറ്റി) 2018-20 വർഷത്തെ ദ്വിവത്സര ഫുൾടൈം ഇൻഡസ്ട്രിയൽ മാനേജ്മെൻറ് (PGDIM), ഇൻഡസ്ട്രിയൽ സേഫ്റ്റി ആൻഡ് എൻവയൺമെൻറൽ മാനേജ്മെൻറ് (PGDISEM) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
www.nitie.edu വഴി അപേക്ഷ ഒാൺലൈനായി ജനുവരി 22വരെ സ്വീകരിക്കും. പ്രാഥമിക സെലക്ഷൻ IIM -CAT 2017 സ്കോർ പരിഗണിച്ചാണ്. അക്കാദമിക് മികവോടെയുള്ള എൻജിനീയറിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം. ഏതെങ്കിലും ബ്രാഞ്ചിൽ 55 ശതമാനം മാർക്ക് മതി. വിദേശ വിദ്യാർഥികൾക്ക് കാറ്റിന് പകരം GMAT സ്കോർ മതിയാകും.
മാർച്ച് 26 മുതൽ 30 വരെയുള്ള തീയതികളിൽ ഗ്രൂപ് ചർച്ചയും ഇൻറർവ്യൂവും നടത്തിയാണ് തെരഞ്ഞെടുപ്പ്. കോഴ്സുകൾ 2018 ജൂണിൽ ആരംഭിക്കും.
ഇന്ത്യൻ വിദ്യാർഥികൾ അപേക്ഷാഫീസായി ഒാരോ േപ്രാഗ്രാമിനും 1000 രൂപ വീതം നൽകണം. പട്ടികജാതി, പട്ടികവർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 500 രൂപ വീതം മതി.
വിദേശ വിദ്യാർഥികളും പ്രവാസി ഇന്ത്യക്കാരും ഒാരോ പ്രോഗ്രാമിന് 50 യു.എസ് ഡോളർ വീതം നൽകേണ്ടിവരും. പൊതുവായ ഒറ്റ അപേക്ഷ മതി. എന്നാൽ, ഒന്നിൽകൂടുതൽ പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ മുൻഗണനാക്രമം രേഖപ്പെടുത്തുകയും അതിനുള്ള ഫീസ് കൂട്ടിനൽകുകയും വേണം. നിശ്ചിത സീറ്റുകൾ സ്പോൺസേഡ് വിഭാഗക്കാർക്കായി നീക്കിവെച്ചിരിക്കുന്നു. ഇവർക്ക് കാറ്റ് സ്കോർ വേണമെന്നില്ല. എന്നാൽ, രണ്ടുവർഷത്തിൽ കുറയാതെ ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയമുണ്ടാകണം.
PGDIM കോഴ്സിൽ ആകെ 274 സീറ്റുകളും PGDISEM കോഴ്സിൽ 39 സീറ്റുകളുമാണുള്ളത്. അഡ്മിഷൻ ലഭിക്കുന്നവർക്ക് താമസസൗകര്യം ലഭിക്കും. ഇന്ത്യൻ വിദ്യാർഥികൾ വിവിധ ഇനങ്ങളിലായി ആദ്യവർഷം 4,19,000 രൂപയും രണ്ടാംവർഷം 3,91,000 രൂപയും ഫീസ് അടക്കേണ്ടിവരും.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.nitie.edu എന്ന വെബ്സൈറ്റ് കാണുക.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.