കോമേഴ്സിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ശോഭനമായ കരിയർസാധ്യത വാഗ്ദാനംചെയ്യുന്ന മേഖലയാണ് ചാർേട്ടഡ് അക്കൗണ്ടൻസി. ഇന്ത്യയിലെ ഏറ്റവും തിളക്കമാർന്ന കരിയർ മേഖലയിൽ മുൻനിരയിലാണ് ചാർേട്ടഡ് അക്കൗണ്ടൻസി പഠനം. ഇന്ത്യയുടെ സാമ്പത്തികരംഗം വളരെ വേഗം വികാസംപ്രാപിക്കുന്നതിനാൽ ചാർേട്ടഡ് അക്കൗണ്ടൻറുമാരുടെ ആവശ്യം വരുംനാളുകളിൽ കൂടിവരാനാണ് സാധ്യത. കമ്പനീസ് ആക്ട്പ്രകാരം ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ കണക്ക് ഒാഡിറ്റ് ചെയ്യാനുള്ള അധികാരം ഒരു ചാർേട്ടഡ് അക്കൗണ്ടൻറിനു മാത്രമേയുള്ളൂ. ചാർേട്ടഡ് അക്കൗണ്ടൻറ് ആകുന്നതിനുള്ള കുറഞ്ഞ യോഗ്യത 10+2 എന്ന രീതിയിൽ 12ാം ക്ലാസ് പാസാകുക എന്നതാണ്. ചാർേട്ടഡ് അക്കൗണ്ടൻസി പരീക്ഷക്ക് മൂന്നു തലങ്ങളുണ്ട്.
ഫൗണ്ടേഷൻ കോഴ്സ്, ഇൻറർമീഡിയറ്റ്, ൈഫനൽ കോഴ്സ്. കോമൺ പ്രൊഫിഷൻസി ടെസ്റ്റാണ് (സി.പി.ടി) ആദ്യപടി. 12ാം ക്ലാസ് പാസാകുന്ന വിദ്യാർഥിക്ക് സി.പി.ടി എഴുതാം. ഒന്നാമത്തെ ലെവലായ സി.പി.ടി പാസായാൽ മാത്രമേ രണ്ടാമത്തെ തലമായ ‘ഇൻറർ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൻറഗ്രേറ്റഡ് പ്രഫഷനൽ കോമ്പറ്റൻസി കോഴ്സിന് (െഎ.പി.സി.സി) ചേരാനാകൂ. സി.പി.ടി പാസാകുകയും പ്ലസ് ടു വിജയിക്കുകയും ചെയ്യണം എന്നതുകൂടി െഎ.പി.സി.സിയിൽ ചേരാൻ വേണ്ട നിർബന്ധ യോഗ്യതയാണ്. ഇത് ചെയ്യാൻ ആഗ്രഹിക്കുന്നവർ െഎ.പി.സി.സി പരീക്ഷ ആരംഭിക്കുന്നതിെൻറ ഒമ്പതുമാസം മുമ്പ് രജിസ്ട്രേഷൻ നടത്തിയിരിക്കണം. െഎ.പി.സി.സി എന്നത് 700 മാർക്കിെൻറ ഏഴു വിഷയങ്ങളിലുള്ള പരീക്ഷയാണ്. ഇൗ പരീക്ഷയിൽ ഒാരോ വിഷയത്തിനും കുറഞ്ഞത് 40 ശതമാനം മാർക്ക് നേടിയിട്ടുണ്ടാകണം. അതോടൊപ്പം ആകെ മാർക്ക് 50 ശതമാനമോ അതിൽ കൂടുതലോ നേടിയിട്ടുണ്ടാകണം.
െഎ.പി.സി.സി രണ്ട് ഗ്രൂപ് സബ്ജക്ടുകളുടെ പരീക്ഷയാണ്. ഇതിൽ ഒന്നാമത്തെ ഗ്രൂപ്പിൽ താഴെ പറയുന്ന വിഷയങ്ങളാണുള്ളത്.
അക്കൗണ്ടൻസി, ബിസിനസ് ലോസ്, എത്തിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കോസ്റ്റ് അക്കൗണ്ടൻസി ആൻഡ് ഫിനാൻഷ്യൽ മാനേജ്മെൻറ്, ടാക്സേഷൻ.
ഗ്രൂപ്പ് രണ്ടിൽ പഠിക്കേണ്ട വിഷയങ്ങൾ
അഡ്വാൻസ്ഡ് അക്കൗണ്ടിങ്, ഒാഡിറ്റിങ് ആൻഡ് അഷ്വറൻസ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സ്ട്രാറ്റജിക് മാനേജ്മെൻറ്
െഎ.പി.സി.സി പരീക്ഷ പാസായിക്കഴിഞ്ഞാൽ വിദ്യാർഥിക്ക് ആർട്ടിക്കിൾഷിപ് ആരംഭിക്കാം.
ആർട്ടിക്കിൾഷിപ് എന്നതു കൊണ്ട് അർഥമാക്കുന്നത് രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ചാർേട്ടഡ് അക്കൗണ്ടൻറിെൻറ കീഴിൽ മൂന്നുവർഷം നടത്തുന്ന പരിശീലനമാണ്. ഇൗ പരിശീലനക്കാലം തീരുന്ന മുറക്ക് വിദ്യാർഥിക്ക് ചാർേട്ടഡ് അക്കൗണ്ടൻസിയുടെ ഫൈനൽ പരീക്ഷക്കും തയാറാകാം. ഇവിടെ ഒാർത്തിരിക്കേണ്ട കാര്യം പ്രായോഗിക പരിശീലനകാലയളവിെൻറ അവസാന വർഷം വിദ്യാർഥി 15 ദിവസം ദൈർഘ്യമുള്ള മാനേജ്മെൻറ് ആൻഡ് കമ്യൂണിക്കേഷൻ സ്കില്ലിൽ (ജി.എം.സി.എസ്) പരിശീലനം നേടിയിട്ടുണ്ടാകണം. ജി.എം.സി.എസ് ചാർേട്ടഡ് അക്കൗണ്ടൻസി പരീക്ഷയുടെ ഫൈനൽ പരീക്ഷ പാസായ ശേഷവും വിജയിക്കാം.
ചാർേട്ടഡ് അക്കൗണ്ടൻറ് പരീക്ഷയുടെ ഫൈനൽ പരീക്ഷ ‘ആർട്ടിക്കിൾഷിപ്’ പ്രായോഗിക പരിശീലനകാലത്തിെൻറ അവസാനത്തെ ആറു മാസമാകുേമ്പാൾ എഴുതാൻ കഴിയും. ഇൗ വിധം പരീക്ഷ പാസാകുന്ന വിദ്യാർഥിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർേട്ടഡ് അക്കൗണ്ടൻറ് ഒാഫ് ഇന്ത്യ (െഎ.സി.എ.െഎ) മെമ്പർഷിപ് നൽകി ‘ചാർേട്ടഡ് അക്കൗണ്ടൻറ്’ പദവി നൽകും.
ചാർേട്ടഡ് അക്കൗണ്ടൻസിക്കും പരമ്പരാഗത ബി.കോം കോഴ്സിനും പുറമേ കോമേഴ്സ് പ്ലസ് ടുവിനുശേഷം ഉന്നത പഠനം നടത്താവുന്ന മറ്റു കോഴ്സുകളാണ്
ബാച്ലർ ഒാഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ), 5 ഇയർ ഇൻറഗ്രേറ്റഡ് ബി.ബി.എ+എം.ബി.എ, ബാച്ലർ ഒാഫ് ബിസിനസ് മാനേജ്മെൻറ് (ബി.ബി.എം), ബാച്ലർ ഒാഫ് ഇക്കണോമിക്സ്, ബാച്ലർ ഒാഫ് സ്റ്റാറ്റിസ്റ്റിക്സ്, ബാച്ലർ ഒാഫ് ഹോട്ടൽ മാനേജ്മെൻറ്, ബാച്ലർ ഒാഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെൻറ്, ലോ (അഞ്ചു വർഷ ഇൻറഗ്രേറ്റഡ് എൽഎൽ.ബി), കമ്പനി സെക്രട്ടറിഷിപ്, കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടൻസി.
കോമേഴ്സ് പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് താഴെ പറയുന്ന ഡിേപ്ലാമ കോഴ്സുകളും പഠിക്കാം:
ഡിേപ്ലാമ ഇൻ ബിസിനസ് മാനേജ്മെൻറ്, ഡിേപ്ലാമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ്, ഡിേപ്ലാമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിേപ്ലാമ ഇൻ ഇവൻറ് മാനേജ്മെൻറ്, ഡിേപ്ലാമ ഇൻ ഫിനാൻഷ്യൽ മാനേജ്മെൻറ്, ഡിേപ്ലാമ ഇൻ ഫോറിൻ ട്രേഡ്, ഡിേപ്ലാമ ഇൻ ടാക്സേഷൻ, ഡിേപ്ലാമ ഇൻ റീെട്ടയ്ൽ മാനേജ്മെൻറ്, ഡിേപ്ലാമ ഇൻ മാർക്കറ്റിങ് മാനേജ്മെൻറ്, ഡിേപ്ലാമ ഇൻ ഒാഫിസ് മാനേജ്മെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.