െഎ.ടി മേഖലയിൽ ബിഗ് ഡാറ്റ അനലിറ്റിക്സിനും ഇൻറർെനറ്റ് ഒാഫ് തിങ്സിനും മികച്ച സാധ്യതകളാണുള്ളത്. പി.ജി ഡിേപ്ലാമ തലത്തിലുള്ള ഇൗ കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് തൊഴിലുറപ്പാക്കാം.
എൻജിനീയറിങ് ബിരുദക്കാർക്കും കമ്പ്യൂട്ടർ സയൻസ്/ ആപ്ലിക്കേഷൻസിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ േനടിയിട്ടുള്ളവർക്കുമൊക്കെ പഠിച്ച് തൊഴിൽ നേടാനാവുന്ന കോഴ്സുകളാണിത്.
ബിഗ്ഡാറ്റ അനലിറ്റിക്സ്: വിജ്ഞാന വ്യാപനത്തിൽ ഇൻറർനെറ്റിന് വലിയ പങ്കുണ്ട്. വെബ്സെർവറുകളിലും മറ്റും ലഭ്യമാകുന്ന ഡാറ്റ ബേസുകളിൽനിന്ന് ഉപയോഗപ്രദമായ വിവരങ്ങൾ വേർതിരിച്ചെടുത്ത് വലിയ തോതിൽ ബിസിനസ് സംരംഭകരെയും പ്രഫഷനലുകളെയും മറ്റും സഹായിക്കുന്ന ഡാറ്റ അപഗ്രഥന നടപടിയാണ് ബിഗ് ഡാറ്റ അനലിറ്റിക്സ്. ഇൻറർനെറ്റ് ഡാറ്റ ബേസുകളിൽ ഒളിഞ്ഞിരിക്കുന്ന വിവരങ്ങൾ അനാവരണം ചെയ്ത് അപഗ്രഥിച്ച് വിനിയോഗിക്കുന്നവരാണ് ബിഗ് ഡാറ്റ അനലിസ്റ്റുകൾ.
ഇൻറർനെറ്റ് ഒാഫ് തിങ്സ്: നെറ്റ്വർക്ക് കണക്ടിവിറ്റിയിലൂടെ ഡാറ്റ കൈമാറ്റം ചെയ്ത് ഇലക്ട്രോണിക് ഉപകരണങ്ങളെ പ്രവർത്തിപ്പിക്കുന്ന സാേങ്കതിക വിദ്യയാണിത്. സ്മാർട്ട് േഫാൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വാഹന െസൻസറുകളുടെയുമൊക്കെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ ‘ഇൻറർനെറ്റ് ഒാഫ് തിങ്സ്’ സാേങ്കതികവിദ്യയുടെ സ്ഥാനം ചെറുതൊന്നുമല്ല.
ആധുനിക ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ പ്രവർത്തനങ്ങൾക്കാണ് ഇൗ നൂതന സാേങ്കതികവിദ്യയുടെ കൂടുതൽ ഉപയോഗം. ഹാർഡ്വെയറും സോഫ്റ്റ്വെയറും സമന്വയിപ്പിച്ചുള്ള ഇൻറർനെറ്റ് ഇൻറർ ഒാപറേറ്റിങ് സിസ്റ്റത്തിലൂന്നിയാണ് പ്രവർത്തനം.
വയർലെസ് കമ്യൂണിക്കേഷൻ, മെഷിൻ േലണിങ്, കമ്മോഡിറ്റി സെൻസേഴ്സ്, എനർജി മാനേജ്മെൻറ്, ട്രാൻസ്പോർേട്ടഷൻ തുടങ്ങി നിരവധി മേഖലകളിൽ ഇൗ സാേങ്കതികവിദ്യയുടെ ഉപയോഗം വർധിച്ചുവരുകയാണ്.
സി-ഡാക്കിലും നീലിറ്റിലും പഠനാവസരം ബിഗ്ഡാറ്റ അനലിറ്റിക്സിലും ഇൻറർനെറ്റ് ഒാഫ് തിങ്സിലും പി.ജി ഡിപ്ലോമ പഠന -പരിശീലനങ്ങൾ നൽകുന്ന രണ്ട് പ്രമുഖ സ്ഥാപനങ്ങളാണ് കേന്ദ്രസർക്കാറിനു കീഴിലുള്ള സെൻറർ ഫോർ ഡെവലപ്മെൻറ് ഒാഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങും (സി -ഡാക്ക്) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും (നീലിറ്റ്).
ബിഗ്ഡാറ്റ അനലിറ്റിക്സിലും ഇൻറർനെറ്റ് ഒാഫ് തിങ്സിലും സി-ഡാക്ക് പി.ജി ഡിപ്ലോമ കോഴ്സുകൾ നടത്തുന്നുണ്ട്. ബിഗ്ഡാറ്റ അനലിറ്റിക്സ് സി-ഡാക്കിെൻറ ബംഗളൂരു, നോയിഡ, പുണെ, കൊൽക്കത്ത കേന്ദ്രങ്ങളിലാണുത്. ഒരു ലക്ഷം രൂപയും സർവിസ് ടാക്സുമാണ് കോഴ്സ് ഫീസ്. ഇൻറർനെറ്റ് ഒാഫ് തിങ്സ് പി.ജി ഡിപ്ലോമ കോഴ്സ് സി-ഡാക്കിെൻറ ബംഗളൂരു, പുണെ കേന്ദ്രങ്ങളിലാണ് നടത്തുന്നത്. മൊത്തം കോഴ്സ് ഫീസ് 80,000 രൂപയും സർവിസ് ടാക്സുമാണ്.
24 ആഴ്ച വീതമാണ് പഠനകാലാവധി. എൻജിനീയറിങ് ബരുദക്കാർക്കും കമ്പ്യൂട്ടർ സയൻസ്/ െഎ.ടി/ ഇലക്ട്രോണിക്സ് എന്നിവയിൽ എം.എസ്സിക്കാർക്കും എം.സി.എക്കാർക്കുമൊക്കെ പ്രവേശനം തേടാം. പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രവേശന വിജ്ഞാപനം യഥാസമയം www.cdac.in, acts.cdac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തും.
കോഴിക്കോടുള്ള (ചാത്തമംഗലം) നീലിറ്റിൽ ബിഗ്ഡാറ്റ അനലിറ്റിക്സ് അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. 40 പേർക്കാണ് പ്രവേശനം. 16 ആഴ്ചയാണ് പഠനകാലാവധി.
യോഗ്യത: എം.ഇ/ എം.ടെക്/ ബി.ഇ/ ബി.ടെക്/ എം.എസ്സി/ ബി.എസ്സി/ ഡിപ്ലോമ (െഎ.ടി/ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ എം.സി.എ/ ബി.സി.എ കോഴ്സ് ഫീസ് 46,000 രൂപ. ഇവിടെ ഇൻഡസ്ട്രിയൽ ഇൻറർനെറ്റ് ഒാഫ് തിങ്സിലും പി.ജി ഡിപ്ലോമ കോഴ്സ് ലഭ്യമാണ്. സീറ്റുകൾ 40. പഠനകാലാവധി 24 ആഴ്ച. മൊത്തം കോഴ്സ് ഫീസ് 80,500 രൂപ.
യോഗ്യത: എം.ഇ/ എം.ടെക്/ ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുെമേൻറഷൻ/ ബയോമെഡിക്കൽ/ കമ്പ്യൂട്ടർ സയൻസ്/ െഎ.ടി). കൂടുതൽ വിവരങ്ങൾ http://www.nielit.gov.in/calicut എന്ന വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.