കാഴ്ചയുടെ വർണലോകത്തേക്ക് കിളിവാതിൽ തുറക്കുന്നതാണ് ആനിമേഷൻ മേഖല. മുൻകാലങ്ങളിൽ കുട്ടികളെ മാത്രം മുന്നിൽ കണ്ടായിരുന്നു കലാ സൃഷ്ടികളും അനുബന്ധ പ്രവർത്തനങ്ങളും നടത്തിവരുന്നതെങ്കിൽ ഇന്ന് ആനിമേഷെൻറ പ്രവർത്തനവും പ്രയോഗവും മുതിർന്നവർ ഇടപെടുന്ന രംഗങ്ങളെയും കീഴ്പ്പെടുത്തിക്കഴിഞ്ഞു. പരസ്യ ചിത്രങ്ങൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, വിഡിയോ ഗെയിമുകൾ, വെബ്സൈറ്റുകൾ, പഠന അനുബന്ധിയായ സീഡികൾ എന്നിവയുടെ നിർമാണ രംഗങ്ങളിൽ ‘ആനിമേഷെൻറ’ സാന്നിധ്യമുണ്ട്. സ്വാഭാവികമായും വർത്തമാനകാല സാഹചര്യത്തിൽ കൂടിയ വളർച്ചനിരക്ക് കാണിക്കുന്ന കരിയർ മേഖലയാണ് ആനിമേഷൻ.
എന്താണ് ആനിമേഷൻ? സിനിമയുടെ ശാസ്ത്ര നിയമംതന്നെയാണ് ആനിമേഷെൻറ സൃഷ്ടിയിലും ഉൾചേർന്നിട്ടുള്ളത്. വീക്ഷണ സ്ഥിരത (Persistance of vision) എന്ന പ്രതിഭാസം കാരണം ചലനത്തിെൻറ പ്രതീതി ഉണ്ടാക്കാൻ ദ്വിമാനമോ ത്രിമാനമോ ആയ ചിത്രങ്ങളുടെ വേഗത്തിലും തുടർച്ചയിലുമുള്ള പ്രദർശനമാണ് ആനിമേഷൻ. ആനിമേഷെൻറ പിതാവ് എന്ന് അറിയപ്പെടുന്ന വാൾട്ട് ഡിസ്നി രൂപംകൊടുത്തിട്ടുള്ള പ്രാഥമിക നിയമങ്ങളാണ് ഇന്നും ലോകത്തെവിടെയും ഉള്ള ആനിമേഷൻ പഠന സിലബസിലെ കേന്ദ്ര ആശയം.
ട്രഡീഷനൽ 2ഡി ആനിമേഷൻ: ചലനത്തിെൻറ പ്രതീതി നിലനിർത്താൻ ഒാരോ ചലനത്തിനും തൊട്ടടുത്ത ചിത്രങ്ങൾ ക്രമത്തിൽ വരച്ച്, ഇൗ ചിത്രങ്ങളെ അതിസൂക്ഷ്മതയോടെയും കൃത്യതയോടെയും സെൽഷീറ്റിലേക്ക് പകർത്തുകയും അനുഗുണമായ നിറങ്ങളും വർണങ്ങളും ഇൗ ചിത്ര സമുച്ചയത്തിന് നൽകുകയും ചെയ്യുന്നു. ശേഷം ഇൗ ചിത്രങ്ങളെ കാമറകളുടെ സഹായത്തോടെ പകർത്തുകയും അവയെ പ്രദർശിപ്പിക്കുകയും ചെയ്യുന്ന നിർമാണ രീതിയെയാണ് ട്രഡീഷനൽ 2ഡി ആനിമേഷൻ എന്നതു കൊണ്ട് അർഥമാക്കുന്നത്. എന്നാൽ, ആധുനിക സാേങ്കതിക വിദ്യയുടെ വരവോടെ ട്രഡീഷനൽ 2ഡി ആനിമേഷൻ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിനെ നാം പരക്കെ വിളിക്കുന്നത് ‘ഡിജിറ്റൽ ആനിമേഷൻ’ എന്നാണ്. സാേങ്കതിക വിദ്യയുടെ സഹായത്തോടെ 2ഡി ആനിമേഷൻ കമ്പ്യൂട്ടറിെൻറയും സോഫ്റ്റ്വെയറുകളുടെയും സഹായത്തോടെ ചെയ്യാനാരംഭിച്ചു. ഡിജിറ്റൽ ആനിമേഷനായി ആധുനിക കാലത്ത് പരക്കെ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളാണ് ‘ഫ്ലാഷ്’, ‘ടൂൺബൂം’.
കാലത്തിെൻറയും സാേങ്കതിക വിദ്യയുടെയും പുരോഗതിക്ക് തുല്യമായി ആനിമേഷൻ രംഗത്തും പുതിയ മാറ്റങ്ങളുണ്ടായി. അതിൽ മുൻനിരയിൽ നിൽക്കുന്നതാണ് 3ഡി ആനിമേഷൻ. കമ്പ്യൂട്ടറുകളുടെയും 3ഡി ആനിമേഷൻ സോഫ്റ്റ്വെയറുകളുടെയും സഹായത്തോടെ ത്രിമാനതയുള്ള ആനിമേഷൻ ചിത്രങ്ങൾ നിർമിക്കാൻ ‘ഒാേട്ടാ ഡെസ്ക് മായ’, ‘3ഡിഎസ് മാക്സ്’ എന്നീ സോഫ്റ്റ്വെയറുകളാണ് 3ഡി ആനിമേഷന് വേണ്ടി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകൾ.
യോഗ്യതകൾ ആനിമേഷൻ അടിസ്ഥാനപരമായി കലയുടെയും സാേങ്കതിക വിദ്യയുടെയും സുന്ദരമായ മേളനമാണ്. സ്വാഭാവികമായും ആനിമേഷൻ പഠനം നല്ല രീതിയിൽ കൊണ്ടുപോകുന്നതിനും ആ മേഖലയിൽ തിളങ്ങുന്നതിനും ചിത്രകലയിലും അഭിരുചി ഉണ്ടാകണം. നല്ല ഭാവനയും കൈമുതലായുണ്ടാകണം. ഒപ്പം ആധുനിക സാേങ്കതിക വിദ്യയുടെ പ്രത്യേകിച്ചും കമ്പ്യൂട്ടർ അനുബന്ധ സാേങ്കതിക പരിജ്ഞാനവും വേണം.
അടിസ്ഥാനപരമായി ആനിമേഷൻ ഒരു കലാധിഷ്ഠിത പഠനമാണ്. സ്വാഭാവികമായും പഠിതാവിെൻറ കലാപരമായ, പ്രത്യേകിച്ചും ചിത്രകലാപരമായ അഭിരുചി ഒഴിവാക്കാൻ കഴിയാത്ത യോഗ്യതയാണ്. ആനിമേഷൻ പഠനത്തിന് താഴെ പറയുന്ന കോഴ്സുകൾ കേരളത്തിൽ ലഭ്യമാണ്.
സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിേപ്ലാമ കോഴ്സുകൾ, പി.ജി ഡിപ്ലോമ കോഴ്സുകൾ, ബി.എ ഡിഗ്രി കോഴ്സുകൾ, ബി.എസ്സി ഡിഗ്രി കോഴ്സുകൾ.
സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി കോഴ്സുകൾക്ക് പഠിക്കുന്നതിനാവശ്യമായ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ബ്രാഞ്ചിൽ പ്ലസ് ടു ആണ്. എന്നാൽ, പി.ജി ഡിപ്ലോമ കോഴ്സുകൾക്ക് വിഷയത്തിൽ ബിരുദം നേടിയിട്ടുണ്ടാകണം.
കേരളത്തിലെ പ്രധാന പഠന കേന്ദ്രങ്ങൾ സി-ഡിറ്റ് -തിരുവനന്തപുരം: പ്രധാനമായും പി.ജി ഡിപ്ലോമ കോഴ്സുകൾ.
സെൻറ് ജോസഫ് കോളജ് ഒാഫ് കമ്യൂണിക്കേഷൻ, ചങ്ങനാശ്ശേരി: ബി.എ. ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ,
ഡി.സി സ്കൂൾ ഒാഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി, വാഗമൺ, ഇടുക്കി: ബി.എ. വിഷ്വൽ ആർട്സ്,
എം.ഇ.എസ് കോളജ്, മാറമ്പിള്ളി, ആലുവ: ബി.വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ,
ശാന്തിഗിരി കോളജ് ഒാഫ് കമ്പ്യൂട്ടർ സയൻസസ്, വഴിത്തല, ഇടുക്കി: ബി.എ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ മോഡൽ III,
തൃക്കരിപ്പൂർ ആർട്സ് ആൻഡ് സയൻസ് കോളജ്, കാസർകോട്: ബി.എസ്സി വിഷ്വൽ മീഡിയ കമ്യൂണിക്കേഷൻ,
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്: ഡിപ്ലോമ ഇൻ ആനിമേഷൻ ആൻഡ് ആനിമേഷൻ എഫക്ട്സ്,
എൽദോ മാർ ബസോലിയോസ് കോളജ്, കോതമംഗലം: ബി.എ ആനിമേഷൻ ആൻഡ് കമ്പ്യൂട്ടർ ഗ്രാഫിക്സ്, എം.എ ഗ്രാഫിക് ഡിസൈൻ, എം.എ ആനിമേഷൻ,
സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി -കൊടുങ്ങല്ലൂർ,
കെൽട്രോൺ ആനിമേഷൻ കാമ്പസ് -തൃശൂർ: ഡിപ്ലോമ ഇൻ 3ഡി ആനിമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക് ഡിസൈൻ,
അരിന ആനിമേഷൻ അക്കാദമി, തിരുവനന്തപുരം: ഷോർട്ട്ടേം കോഴ്സുകൾ, ഡിപ്ലോമ, ബി.എസ്സി മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ.
സിനിമയിലും അനുബന്ധ രംഗങ്ങളിലും പരസ്യ ചിത്രങ്ങളുടെ നിർമാണത്തിലും വിദ്യാഭ്യാസ അനുബന്ധ സീഡികളുടെ നിർമാണങ്ങളിലും ഏർപ്പെട്ടിട്ടുള്ള ചെറുതും വലുതുമായ ആനിമേഷൻ കമ്പനികളിലും സ്ഥാപനങ്ങളിലും ആനിമേഷൻ കോഴ്സ് പഠിച്ച് പ്രാവീണ്യം തെളിയിച്ചവർക്ക് തൊഴിൽ ലഭിക്കും. സ്വയംതൊഴിൽ കണ്ടെത്താനും അതിൽ മുന്നേറാനും ആനിമേഷൻ പഠനം സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.