മാ​ധ്യ​മം എ​ജു​ക​ഫെ​യി​ലെ ടീ​നേ​ജ് മെ​ന്റ​ൽ ഹെ​ൽ​ത്ത് ഏർളി വാ​ണി​ങ് ​സൈ​ൻ ചാ​റ്റ് ഷോ​യി​ൽ ആ​ർ​ന്ദ്ര

മോ​ഹ​ന​നും അ​ശ്വ​തി ശ്രീ​കാ​ന്തും

കൗ​മാ​രം: മു​ൻ​വി​ധി​ക​ൾ തി​രു​ത്തി​ക്കു​റി​ച്ച് ടോ​ക്ക് ഷോ

​മ​ല​പ്പു​റം: കൗ​മാ​ര​പ്രാ​യ​ക്കാ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ മു​ൻ​വി​ധി​ക​ൾ തി​രു​ത്തി​ക്കു​റി​ക്കു​ന്ന​താ​യി​രു​ന്നു ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ആ​ർ​ദ്ര മോ​ഹ​നും ന​ടി​യും ‘ബി​ക​മി​ങ് വെ​ൽ​ന​സ്’ ഫൗ​ണ്ട​റു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്തും ന​യി​ച്ച ടോ​ക്ക് ഷോ. ​കു​ട്ടി​ക​ളു​ടെ, വി​ശേ​ഷി​ച്ച് കൗ​മാ​ര​പ്രാ​യ​ക്കാ​രു​ടെ വൈ​കാ​രി​ക മാ​റ്റ​ങ്ങ​ൾ തി​രി​ച്ച​റി​യേ​ണ്ട​ത് എ​ങ്ങ​നെ, എ​പ്പോ​ഴൊ​ക്കെ അ​വ​ർ​ക്ക് സ​ഹാ​യം ന​ൽ​ക​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി വേ​ണം ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്ന് ആ​ർ​ദ്ര മോ​ഹ​ൻ പ​റ​ഞ്ഞു. കു​ഞ്ഞു​ങ്ങ​ളു​ടെ ത​ല​ച്ചോ​റി​ന്‍റെ വ​ള​ർ​ച്ച കൂ​ടി മ​ന​സ്സി​ലാ​ക്കി വേ​ണം ര​ക്ഷി​താ​ക്ക​ൾ അ​വ​രു​ടെ പെ​രു​മാ​റ്റ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ എ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കൗ​മാ​ര​ത്തി​ലെ ഉ​ത്ക​ണ്ഠ, വി​ഷാ​ദം, മ​റ​ഞ്ഞി​രി​ക്കു​ന്ന ഉ​ത്ക​ണ്ഠ തു​ട​ങ്ങി​യ​വ തി​രി​ച്ച​റി​യാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക് ക​ഴി​യ​ണം. വൈ​കാ​രി​ക മാ​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കു​ട്ടി​ക​ളോ​ട് പ​റ​യാ​വു​ന്ന​തും പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ ഈ ​സെ​ഷ​ൻ ഉ​പ​ക​രി​ച്ചെ​ന്ന് ര​ക്ഷി​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ളോ​ടു​ള്ള പാ​ര​ന്റി​ങ് എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​ത് സം​ബ​ന്ധി​ച്ച ര​ക്ഷി​താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ൾ ആ​ർ​ദ്ര മോ​ഹ​നും അ​ശ്വ​തി ശ്രീ​കാ​ന്തും ദൂ​രീ​ക​രി​ച്ചു. ആ​ർ​ദ്ര, ബി​ക​മി​ങ് വെ​ൽ​ന​സ് ഫൗ​ണ്ട​ർ​മാ​രാ​യ അ​ശ്വ​തി, ഉ​നൈ​സ് മൊ​യ്തു എ​ന്നി​വ​ർ​ക്ക് മീ ​ഫ്ര​ണ്ട് ക​ൺ​ട്രി ഹെ​ഡ് മു​ഹ്സി​ൻ ഉ​പ​ഹാ​രം ന​ൽ​കി.

Tags:    
News Summary - Adolescence: Talk show about reforming policies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.