അബ്ദുൽ ഫത്താഹ് നൂറാനി

അമേരിക്കയിൽ ഗവേഷണത്തിന് അഞ്ചരക്കോടിയുടെ സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർഥി

പൂനൂർ: അമേരിക്കയിലെ ന്യൂയോർക്ക് സർവകലാശാലയിൽ അഞ്ചരക്കോടിയുടെ സ്കോളർഷിപ്പിൽ പി.എച്ച്.ഡി പ്രവേശനം നേടി മലയാളി വിദ്യാർഥി അബ്ദുൽ ഫത്താഹ് നൂറാനി. മാക്റാകൻ ഫെല്ലോഷിപ്പ്, ഡീൻസ് ഡോക്ടറൽ ഫെല്ലോഷിപ്പ്, ഡീൻസ് ഹ്യൂമാനിറ്റീസ് സ്‌കോളേഴ്സ് പ്രോഗ്രാം എന്നിവ ഉൾപ്പെടുന്ന അത്യപൂർവമായ സ്കോളർഷിപ്പാണ് മലപ്പുറം കടക്കാട്ടുപാറ സ്വദേശിക്ക് ലഭിച്ചത്.

യൂനിവേഴ്സിറ്റിയിലെ മിഡിൽ ഈസ്‌റ്റേൺ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെന്‍റിൽ "സുസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച സംവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മലയാളി മുസ്ലിംകളുടെ മതസ്ഥലാനുഭവങ്ങളും മരണാനന്തര പരിസ്ഥിതികളും" എന്ന വിഷയത്തിലാണ് ഗവേഷണം നടത്തുക. ലോകത്തിലെ പ്രമുഖ സർവകലാശാലകളായ യൂനിവേഴ്സിറ്റി ഓഫ് ടൊറന്‍റോ, വാൺഡർബിൽറ്റ് യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ, ന്യൂയോർക്ക് സിറ്റി യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഫത്താഹിന് പി.എച്ച്.ഡി പ്രവേശനത്തിന് അവസരം ലഭിച്ചിരുന്നു. 

നേരത്തെ അമേരിക്കയിലെ തന്നെ വളരെ പ്രസിദ്ധമായ കൊളംബിയ യൂനിവേഴ്സിറ്റിയിൽ ഫുള്ളി ഫണ്ടഡ് ഫെല്ലോഷിപ്പോടെ മാസ്റ്റേഴ്സ് ഇൻ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് മുസ്ലിം കൾച്ചേഴ്സ് പ്രോഗ്രാമിൽ പി.ജി പൂർത്തിയാക്കാനിരിക്കെയാണ് പുതിയ നേട്ടം. ജാമിഅ മദീനതുന്നൂറിൽനിന്ന് ഏഴു വർഷത്തെ ബിരുദ പഠന ശേഷം

യൂനിവേഴ്സിറ്റി ഓഫ് ഹൈദരാബാദിൽ നിന്നു ഗോൾഡ് മെഡലോടെ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പൊളിറ്റിക്കൽ സയൻസിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടിയ ഫത്താഹ് ബ്രിട്ടീഷ് സൊസൈറ്റി ഫോർ മിഡിൽ ഈസ്റ്റേൺ സ്റ്റഡീസ്, ജവഹർലാൽ നെഹ്‌റു യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ കടക്കാട്ടുപാറ സ്വദേശികളായ അബ്ദുറഹ്മാൻ സഖാഫി-സൈനബ ദമ്പതികളുടെ മകനാണ്. അഭിമാന നേട്ടം കൈവരിച്ച ഫത്താഹിനെ ജാമിഅ മദീനതുന്നൂർ ചെയർമാൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും ഫൗണ്ടർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും പ്രത്യേകം അഭിനന്ദിച്ചു.

Tags:    
News Summary - Malayali student wins Rs 5.5 crore scholarship for research in America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.