എൻജിനീയർമാരുടെ കുത്തകയായ ഇന്ത്യയിൽ പ്രതിവർഷം 15 കോടി എൻജിനീയർമാരാണ് പുറത്തിറങ്ങുന്നത്. ഉയർന്ന ശമ്പളം, മികച്ച ജോലി തുടങ്ങിയ ആഗ്രഹങ്ങളോടെയാണ് പലരും എൻജിനീയറിങ് മേഖല തെരഞ്ഞെടുക്കുന്നത്. ഏറ്റവും മികച്ച തൊഴിൽ സാധ്യതകൾക്കായി വിദ്യാർഥികളിൽ കൂടുതലും ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും ഐ.ഐ.എമ്മിലുമൊക്കെയാണ് പഠിക്കാൻ ആഗ്രഹിക്കുന്നത്. ഈ സ്ഥാപനങ്ങളിൽ സീറ്റ് ലഭിക്കാൻ കഠിനാധ്വാനവും സ്ഥിരതയും സമർപ്പണവും ആവശ്യമാണ്. ജെ.ഇ.ഇ മെയിൻ, അഡ്വാൻസ്ഡ് പരീക്ഷകൾ വഴിയാണ് ഈ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്നത്.
ചിലർ ആദ്യശ്രമത്തിൽ തന്നെ ഈ പരീക്ഷകൾ പാസാകുന്നു. മറ്റു ചിലർ പലതവണ ശ്രമിച്ച് ഈ പരീക്ഷകളിൽ വിജയം നേടുന്നു. ഒരു വലിയ ലക്ഷ്യത്തിനായി പരിശ്രമിക്കുമ്പോൾ കുടുംബം അവർക്ക് പൂർണ പിന്തുണയുമായി കൂടെ നിന്നു. പഠനത്തോടൊപ്പം വിദ്യാർഥികളുടെ മാനസികാരോഗ്യവും പ്രധാനമാണ്. ജെ.ഇ.ഇ ടോപ്പർമാരായ കുറച്ചുപേരുടെ പഠന അനുഭവങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാംറാങ്കായിരുന്നു സാക്ഷം ജിൻഡാലിന്. പഠനകാലത്ത് അധ്യാപകരുമായും സുഹൃത്തുക്കളുമായും ജിൻഡാൽ നല്ല ബന്ധം പുലർത്തി. അത് പരീക്ഷയുടെ അവസാനഘട്ടത്തിൽ ഏറെ തുണയായി. പഠനത്തോടൊപ്പം മാനസികാരോഗ്യത്തിനും സാക്ഷം ജിൻഡാൽ പ്രാധാന്യം നൽകി. മുത്തശ്ശിമാർക്കൊപ്പം നടക്കാനും സമ്മർദം കുറക്കുന്ന മറ്റ് കാര്യങ്ങളിലും സാക്ഷം മുഴുകി.
2025ലെ ജെ.ഇ.ഇ മെയിൻ സെഷനിൽ 99.92 പെർസൈന്റൽ ആയിരുന്നു വിപുൽ ബൻസാലിന്റെ സ്കോർ. രാജസ്ഥാനിലെ കോട്ടയിലായിരുന്നു പരിശീലനം. കുടുംബത്തിൽ നിന്ന് മാറി മറ്റൊരു നഗരത്തിൽ താമസിക്കേണ്ടി വന്നതിനാൽ സുഹൃത്തുക്കളെ കണ്ടെത്തുന്നത് വരെ താൻ ഒറ്റക്കാണെന്ന് വിപുലിന് തോന്നിയിരുന്നു. ആദ്യത്തെ രണ്ടുമാസം വളരെ ബുദ്ധിമുട്ടായിരുന്നു. കടുത്ത ഏകാന്തത. സുഹൃത്തുക്കളെ കിട്ടിയ ശേഷം മാറ്റം കണ്ടുതുടങ്ങി. കുടുംബവുമായുള്ള ബന്ധം നിലനിർത്തിയത് ഗൃഹാതുരത്വം ഒഴിവാക്കാൻ സാധിച്ചു.
സ്വപ്നങ്ങൾ പിന്തുടരുന്നത് പോലെ പ്രധാനമാണ് പ്ലാൻ ബി ഉണ്ടായിരിക്കുന്നതും. കഠിനമായി പരിശ്രമിച്ചിട്ടും ലക്ഷ്യത്തിലെത്താൻ സാധിക്കുന്നില്ലെങ്കിലാണ് പ്ലാൻ ബി അനിവാര്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.