ഒാഹരി വിപണികളിൽ റെക്കോർഡ്​ നേട്ടം; നിഫ്​റ്റി 10600 ലേക്ക്​ ഉയർന്നു

മു​ംബൈ: ഒാഹരി വിപണികളിൽ റെക്കോർഡ്​ നേട്ടത്തോടെ തുടക്കം. നിഫ്​റ്റിയിലും സെൻസെക്​സിലും കാര്യമായ കുതിപ്പാണ്​ കാണപ്പെട്ടത്​. ബോംബൈ സൂചിക സെൻസെക്​സ് 163.36 പോയൻറ്​ ഉയർന്ന്​ 34,317 ലെത്തി.​ ദേശീയ സൂചിക നിഫ്​റ്റി 46.90 പോയിൻറ്​ ഉയർന്ന്​ 10600ലാണ്​ വ്യാപാരം ആരംഭിച്ചത്​.​ സെൻസെക്​സ്  ജനുവരി അഞ്ചിലെ റെക്കോർഡ്​ (34,188) മറികടന്നാണ്​ ​പുതിയ നേട്ടത്തിലേക്ക്​ കുതിച്ചത്​. നിഫ്​റ്റിയും ചരിത്ര നേട്ടത്തിലാണ്​. 10,566 ആയിരുന്നു മുൻ ​റെക്കോർഡ്​.

​െഎ.ടി, ബാങ്കിങ്​, ഫാർമ ഇൻഡസ്​ട്രികൾക്ക്​ നേട്ടമുണ്ടായി. വാൾസ്​ട്രീറ്റ്​ സൂചികയിലുണ്ടായ നേട്ടമാണ്​ രാജ്യത്തെയും ഏഷ്യൻ മാർക്കറ്റുകളിലും കാര്യമായ ഉയർച്ചയുണ്ടാക്കിയത്​​. സൺ ഫാർമ, യെസ്​ ബാങ്ക്​, ഡോക്​ടർ റെഡ്ഡീസ്​, ഇൻഫോസീസ്​, എച്ച്.​ഡി.എഫ്.​സി, കോൾ ഇന്ത്യ, ​െഎ.​സി.െഎ.സി.​െഎ ബാങ്ക്​, ​ഹീറോ മോ​േട്ടാ കോർപ്​, ടാറ്റാ സ്​റ്റീൽ ആൻഡ്​ ടാറ്റാ മോ​േട്ടാർസ്​, പവർ ഗ്രിഡ്​, ഒ.എൻ.ജി.സി, ഇൻഡുസിൻഡ്​ ബാങ്ക്​,  എന്നീ കമ്പനികളാണ്​ നേട്ടത്തിൽ ​. 3.72 ശതമാനം ഉയർച്ച ഇൗ കമ്പനി​കൾ നേടി.

ബി.എസ്​.ഇയിലെ 1255 ​കമ്പനികളുടെ ഒാഹരികളിൽ നേട്ടം കാണപ്പെട്ടു. അതേ സമയം 273 ഒാഹരികൾ നഷ്​ടത്തിലുമാണ്​.

Tags:    
News Summary - Stock market: Sensex at new high on fund inflows; Nifty above 10,600 - business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT