നിഫ്​റ്റി​ 10,000 കടന്നു; സെൻസെക്​സ്​ 400 പോയൻറ്​ നേട്ടത്തിൽ 

മുംബൈ: ദേശീയ ഓഹരി സൂചികയായ നിഫ്​റ്റി 10,000 പിന്നിട്ടു. മാർച്ച്​ 13 ന്​ ​േശഷം ആദ്യമായാണ്​ നിഫ്​റ്റി 10,000 ​േപായൻറ്​ കടക്കുന്നത്. 

ബോംബെ ഓഹരി സൂചികയായ സെൻസെക്​സ്​ 434.01പോയൻറ്​ ഉയർന്ന്​  34,265.36 ലും നിഫ്​റ്റി 141.35 പോയൻറ്​ ഉയർന്ന്​ 10,120.45ലുമാണ്​ വ്യാപാരം. തുടർച്ചയായ ആറാമത്തെ വ്യാപാര ദിവസമാണ്​ ഓഹരി വിപണിയിൽ കുതിപ്പ്​ തുടരുന്നത്​. 

ബ്രിട്ടാനിയ ഇൻഡസ്​ട്രീസാണ്​ ഉയർന്ന നേട്ടം കൊയ്യുന്ന കമ്പനികളിലൊന്ന്​. ഇവയുടെ ഓഹരി വില 7.5 ശതമാനം ഉയർന്നു​. ബാങ്ക്​, ഓ​ട്ടോ, ഫാർമ, മെറ്റൽ എന്നിവയാണ്​ നേട്ടം കൊയ്യുന്ന ഓഹരികൾ​. എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ഐ.സി.ഐ.സി.ഐ ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, ബജാജ്​ ഫിനാൻസ്​, ടാറ്റ മോ​ട്ടോഴ്​സ്​, ഒ.എൻ.ജി.സി എന്നിവയുടെ ഓഹരികളാണ്​ നേട്ടം കൊയ്യുന്നത്​​. ഭാരതി ഇൻഫ്രാടെൽ, വിപ്രോ ഭാരതി, ടി.സി.എസ്​, കോൾ ഇന്ത്യ, ഇൻഫോസിസ്​ എന്നിവയുടെ ഓഹരികൾ നഷ്​ടത്തിലുമാണ്​. 

Tags:    
News Summary - Stock Market Live Nifty rises above 10,000 -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT