Posted On
date_range Updated On
date_range ഒാഹരി വിപണിയിൽ കൂറ്റൻ തകർച്ച; സെൻസെക്സ് 1200 പോയിൻറ് താഴ്ന്നു
മുംബൈ: ഒാഹരി വിപണിയിൽ ഇന്ന് തകർച്ചയുടെ ദിനം. ബോംബൈ സൂചിക സെൻസെക്സ് 1015 പോയിൻറ് താഴ്ന്ന് 33,742ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 306 പോയിൻറ് താഴ്ചയിൽ 10,359ലാണ് നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്.
അമേരിക്കൻ സൂചിക ഡൗ ജോൺസിെൻറ പതനമാണ് ഏഷ്യൻ വിപണിയെ കാര്യമായി ബാധിച്ചത്. ചരിത്രത്തിലാദ്യമായി ഡോ ജോൺസ് 1200 പോയിൻറ് നഷ്ടത്തിലേക്ക് വീണു. 4.6 ശതമാനമാണ് നഷ്ടം. ഇത് ജപാെൻറ നിക്കെ 5 ശതമാനത്തോളം നഷ്ടമാണ് നേരിട്ടത്.
ഒരു ഘട്ടത്തിൽ 1200 പോയിൻറ് താഴ്ന്ന് സെൻസെക്സ് 33,482 ലും നിഫ്റ്റി 10,300ലേക്കും കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 64.38 ആയി വർധിച്ചു. തിങ്കളാഴ്ച അത് 64.06 ആയിരുന്നു. മൂലധന നേട്ടനികുതി (എൽ.ടി.സി.ജി.ടി) മൂലം രാജ്യത്ത് ഒാഹരി വിപണി സമ്മർദ്ദത്തിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.