സെൻസെക്​സിൽ വൻ കുതിപ്പ്​: ആദ്യമായി 38,000 കടന്നു

മുംബൈ: ഓഹരി വിപണിയിൽ സെനസെക്​സി​​െൻറ ചരിത്രമുന്നേറ്റം. ഇതാദ്യമായി സെന്‍സെക്‌സ് 38,000 കടന്നു. നിഫ്റ്റി 11,500നും അടുത്തെത്തി. സെന്‍സെക്‌സ് 118.09 പോയൻറ്​ ഉയര്‍ന്ന് 38,050.65ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 11,495.20ലുമാണ് വ്യാപാരം നടക്കുന്നത്.

സെന്‍സെക്‌സ്  ഉയർന്നതോടെ എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. ലോഹം, എനര്‍ജി, പൊതുമേഖല ബാങ്കുകള്‍ തുടങ്ങിട വിഭാഗങ്ങളാണ് മികച്ച നേട്ടത്തില്‍. 

ഐ.സി.ഐ.സി.ഐ ബാങ്ക്, സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, എസ്​.ബി.ഐ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടൈറ്റന്‍ കമ്പനി, യു.പി.എല്‍, ഒ.എൻ.ജി.സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, എച്ച്​.ഡി.എഫ്​.സി ബാങ്ക്, ഭാരതി എയര്‍ടെല്‍, വിപ്രോ, എച്ച്​.സി.എൽ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

Tags:    
News Summary - Sensex Hits 38,000 For First Time, Nifty At 11,495- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT