Posted On
date_range Updated On
date_range സെൻസെക്സ് റെക്കോർഡ് നേട്ടത്തിൽ
മുംബൈ: ബോംബൈ ഒാഹരി സൂചിക സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ. 104 പോയിൻറ് ഉയർന്ന് സർവകാല റെക്കോർഡായ 33,147.13ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റിയും നേട്ടം രേഖപ്പെടുത്തി. 48.45 പോയിൻറ് ഉയർന്ന് നിഫ്റ്റി 10,343.80ൽ ക്ലോസ് ചെയ്തു.
ഒായിൽ കമ്പനികളായ ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ, ഹിന്ദുസ്താൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ മുന്നേറ്റമാണ് വിപണികൾക്ക് കരുത്തായത്. സിപ്ല, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ബജാജ് ഒാേട്ടാ, സൺ ഫാർമ തുടങ്ങിയവയും നേട്ടമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.