വൈറസ്​ ബാധയിൽ വിപണി

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ കോവിഡ്​ വൈറസ്​ ബാധയുടെ പിടിയിൽ നിന്ന്​ മോചിതമായില്ല. ആഗോളതലത്തിൽ കോവിഡ്​ കേസുകൾ വർധിക്കുന്നത്​ ഇന്ത്യൻ ഓഹരി വിപണികളെയും ബാധിക്കുകയാണ്​. തിങ്കളാഴ്​ചയും നഷ്​ടത്തോടെയാണ്​ വിപണികളിൽ വ്യാപാരം തുടങ്ങിയത്​.

ബോ​ംബെ സൂചിക സെൻസെക്​സ്​ 589.04 പോയിൻറ്​ നഷ്​ടത്തോടെ വ്യാപാരം തുടങ്ങി 29,226.55ലെത്തി. പിന്നീട്​ 1,106 പോയിൻറ്​ ഇടിഞ്ഞ്​ 28,708ലേക്ക്​ താഴ്​ന്നു. നിഫ്​റ്റിയും 326 പോയിൻറ്​ നഷ്​ടത്തോടെ 8,333.60ലാണ്​ വ്യാപാരം തുടങ്ങിയത്​​. ആഗോള വിപണിയിലെ വിൽപന സമ്മർദമാണ്​ ഇന്ത്യൻ വിപണി​കളേയും സ്വാധീനിക്കുന്നത്​.

ഇൻഡസ്​ലാൻഡ്​ ബാങ്ക്​, ബജാജ്​ ഫിനാൻസ്​, ഒ.എൻ.ജി.സി, മഹീന്ദ്ര&മഹീന്ദ്ര, ശ്രീ സിമൻറ്​ എന്നീ കമ്പനികൾ 5.21 ശതമാനം മുതൽ 10 ശതമാനം വരെ നഷ്​ടം രേഖപ്പെടുത്തി. 2.21 ശതമാനം നേട്ടമുണ്ടാക്കിയ സിപ്ള മാത്രമാണ്​ നിഫ്​റ്റി-50 ഇൻഡക്​സിൽ പിടിച്ചു നിന്നത്​. എച്ച്​.ഡി.എഫ്​.സി 4.22 ശതമാനവും റിലയൻസ്​ ഇൻഡസ്​ട്രീസ്​ 3.49 ശതമാനവും എച്ച്​.ഡി.എഫ്​.സി ബാങ്ക്​ 2.71 ശതമാനവും നഷ്​ടത്തിലാണ്​ വ്യാപാരം നടത്തുന്നത്​. ഈ കമ്പനികളുടെ നഷ്​ടം വിപണിയിൽ 300 പോയിൻറ്​ ഇടിയാൻ കാരണമായി.

Tags:    
News Summary - Sensex Falls Over 1,100 Points, Nifty Slips Below 8,350-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT