മുംബൈ: ഇന്ത്യൻ ഒാഹരി വിപണിയിൽ ഇന്ന് റെക്കോർഡ് നേട്ടം. ബോംബൈ സൂചിക സെൻസെക്സ് 305 പോയിൻറ് ഉയർന്ന് 35,000 എന്ന റെക്കോർഡ് ഉയർച്ചയിലെത്തി.
അതേ സമയം ദേശീയ സൂചിക നിഫ്റ്റി ദിവസത്തെ ഉയർന്ന നിലയായ 10,800ലും എത്തി. സെൻസെക്സ് 34,753.80 എന്ന നിലയിലായിരുന്നു വ്യാപാരം തുടങ്ങിയത്. 35,081ലാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 10,788 ലും അവസാനിച്ചു.
ഇൻഫോസിസ്, ടി.സി.എസ് എന്നീ െഎ.ടി കമ്പനികളുടെ മൂന്നാംപാദ ലാഭ ഫലത്തിലുണ്ടായ ഉയർച്ചയാണ് നേട്ടത്തിന് കാരണമായത്. ബാങ്കിങ്, ഹെൽത്ത് കെയർ, എന്നിവയുടെ ഒാഹരികളിലും ഉയർച്ചയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.