നിഫ്റ്റി സർവകാല റെക്കോർഡിൽ; സെൻസെക്​സ്​ കുതിച്ച്​ 37,800 തൊട്ടു

മുംബൈ: വ്യാപാര ആഴ്​ചയുടെ ആദ്യ ദിനം ബോംബെ സൂചിക സെൻസെക്​സും നിഫ്​റ്റിയും കുതിക്കുന്നു. നിഫ്​റ്റി സർവകാല റെക്കോർഡ്​ ​നേട്ടത്തിലാണ്​ ഇന്ന്​ വ്യാപാരം ആരംഭിച്ചത്​. 37,714.70ൽ വ്യാപാരം തുടങ്ങിയ സെൻസെക്​സ്​ 37,805.25ലെത്തിയപ്പോൾ നിഫ്റ്റി 11,405ൽ വ്യാപാരം തുടങ്ങി റെക്കോർഡ്​ നേട്ടമായ  11,427ൽ തുടരുന്നു. ആദ്യമായാണ്​ നിഫ്​റ്റി 11,400 കടക്കുന്നത്​.  

ബി.എസ്​.ഇയിലെ 1225 കമ്പനികളുടെ ഒാഹരികൾ നേട്ടത്തിലായപ്പോൾ 334 കമ്പനികൾ നഷ്​ടത്തിലാണ്​. എസ്​.ബി.​െഎ, ​െഎ.സി.​െഎ.സി​.​െഎ ബാങ്ക്​, വേദാന്ത, യെസ്​ ബാങ്ക്​, ടാറ്റാ സ്റ്റീൽ, ഹീറോ മോ​േട്ടാകോർപ്​, ടെക്​ മഹീ​ന്ദ്ര, ഒ.എൻ.ജി.സി, ആക്​സിസ്​ ബാങ്ക്​, യു.പി.എൽ എന്നീ കമ്പനികൾ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍ എന്നീ കമ്പനികൾ നഷ്​ടത്തിലുമാണ്​.

Tags:    
News Summary - Sensex Above 37,800, Nifty Hits 11,400-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT