Posted On
date_range Updated On
date_range സൗദി അരാംകോയുടെ ഒാഹരി വിലയിൽ ഇടിവ്
ദുബൈ: സൗദി അരാംകോയുടെ ഒാഹരി വില 2.55 ശതമാനം ഇടിഞ്ഞ് 32.50 റിയാലായി. ഇതുവരെ വിപണിയിൽ അരാംകോ ഒാഹരിക്ക് ലഭിച്ച ഏറ്റവും കുറഞ്ഞ തുക 32.60 റിയാലായിരുന്നു. അതിനേക്കാൾ താഴേക്ക് വില പതിച്ചിരിക്കുകയാണ് ഇപ്പോൾ. അതേസമയം, ഡിസംബറിൽ ഒാഹരി വിപണിയിലേക്ക് പ്രവേശിക്കുേമ്പാൾ ലഭിച്ച 32 റിയാൽ എന്ന ഐ.പി.ഒക്ക് മുകളിലാണ് അരാംകോ ഒാഹരി ഇപ്പോഴുമുള്ളത്.
സൗദി സർക്കാറിന് കീഴിലുള്ള എണ്ണ കമ്പനിയായ അരാംകോ 1.7 ശതമാനം ഒാഹരിയാണ് നിക്ഷേപകർക്കായി നൽകിയിരുന്നത്. ലോകത്തെ ഏറ്റ വും വലിയ ഐ.പി.ഒ ആയി വിശേഷിപ്പിക്കപ്പെട്ട ആ ഇടപാടിലൂടെ കമ്പനിക്ക് 2940 കോടി ഡോളർ കണ്ടെത്താനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.