ഒാഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

മുംബൈ: ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. ബോംബൈ സൂചിക സെൻസെക്​സിലും ദേശീയ സൂചിക നിഫ്​റ്റിയിലും ഇന്ന്​ കാര്യമായ നേട്ടമുണ്ടായി.

സെൻസെക്​സ്​ ​70.42 പോയൻറ്​ നേട്ടത്തിൽ 34503.49 എന്ന നിലയാണ്​ അവസാനിച്ചത്​. ഇത്​ റെക്കോർഡ്​ ഉയർച്ചയാണ്​. 19 പോയിൻറ്​ നേട്ടത്തിൽ 10651.21 എന്ന നിലയിലാണ്​ നിഫ്​റ്റി ക്ലോസ്​ ചെയ്​തത്​. 

നേരിയ നഷ്​ടത്തിലായിരുന്നു ഇന്നത്തെ വ്യാപാരത്തി​​െൻറ തുടക്കം​. സെൻസെക്​സ്​ 2.74 പോയിൻറ്​ താഴ്​ചയിൽ 34430 ലും നിഫ്​റ്റി 7 പോയിൻറ്​ താഴ്​ചയിൽ 10625ലുമായിരുന്നു ഇന്ന്​ വ്യാപാരം തുടങ്ങിയത്​. 

ഭാരതി എയർടെൽ, കോടക്​ ബാങ്ക്​, ഇൻഫി തുടങ്ങിയവയുടെ ഒാഹരികളിലുണ്ടായ ഉയർച്ചയാണ്​ നിഫ്​റ്റി​ 10000 മുകളിൽ പോകാൻ കാരണം.

എയർടെൽ, കോടക്​ ബാങ്ക്​, എയിഷർ മോ​േട്ടാർസ്​, എന്നിവക്ക്​ നേട്ടത്തിലും വിപ്രോ, ഇൻഡസ്​ ഇൻഡ്​ ബാങ്ക്​, അംബുജ സിമൻറ്​ ബജാജ്​ ഫിനാൻസ്​ എന്നിവയുടെ ഒാഹരികൾ നഷ്​ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

Tags:    
News Summary - Markets set new records on earnings- Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT