ഓഹരിവിപണികളിൽ ഉണർവ്​; സെൻസെക്​സ്​ 1113 പോയൻറ്​ ഉയർന്നു

മുംബൈ: കോവിഡ്​ 19 ൻെറ പശ്ചാത്തലത്തിലും രാജ്യത്തിൻെറ ഓഹരിവിപണികളിൽ ഉണർവ്​. ബോംബെ ഓഹരി സൂചികയായ സെൻസെക്​സ്​ 1,113 .65 പോയൻറ്​ ഉയർന്ന്​ 28,704.60 ത്തിലും ദേശീയ ഓഹരി സൂചികയായ നിഫ്​റ്റി 325.05 പോയൻറ്​ ഉയർന്ന്​ 8,408.85 ലുമാണ്​ വ്യാപാരം.

വിപണിയിൽ ഇന്ന്​ പ്രധാനമായും നേട്ടമുണ്ടാക്കുന്നത്​ ബാങ്കിങ്​ ഓഹരികളാണ്​. ഇൻഡസ്ഇൻഡ്​ ബാങ്ക്​, മഹീന്ദ്ര ആൻഡ്​ മഹീന്ദ്ര, ഐ.സി.ഐ.സി.ഐ, കൊട്ടക് മഹീന്ദ്ര, എച്ച്​.ഡി.എഫ്​.സി എന്നിവയുടെ ഓഹരികൾ നേട്ടത്തോടെയാണ്​ വ്യാപാരം.

നിഫ്​റ്റിയിൽ എല്ലാ മേഖലകളിലും നേട്ടത്തിലാണ്​ വ്യാപാരം പുരോഗമിക്കുന്നത്​. ഏഷ്യൻ വിപണികളിലും ഉണർവ്​ പ്രകടണമാണ്​.

ഇന്ത്യൻ ആഭ്യന്തര വിപണി 21 ദിവസത്തിനുശേഷം ലോക്ക്​ഡൗൺ വീണ്ടും തുടരുമോ ഇല്ലയോ എന്നറിയാനാണ്​ കാത്തിരിക്കുന്നതെന്ന്​ സാമ്പത്തിക വിദഗ്​ധർ പറയുന്നു.


Tags:    
News Summary - Markets open higher Sensex, Nifty -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT