സെൻസെക്​സ്​ 30,000 പോയിൻറിൽ; ഒാഹരി വിപണിയിൽ വൻ മുന്നേറ്റം

മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും ഒാഹരി വിപണിയിൽ മുന്നേറ്റം. ബോംബെ സൂചിക സെൻസെക്സ് 30,000 പോയിൻറിലെത്തി. സെൻസെക്സ് 190.11 പോയിൻറ് ഉയർന്ന് 30,133.35 പോയിൻറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2015 മാർച്ചിന് ശേഷം ഇതാദ്യമായാണ് വിപണി വീണ്ടും 30,000 പോയിൻറിലെത്തിയത് ദേശീയ സൂചിക നിഫ്റ്റിയിലും മുന്നേറ്റമുണ്ടായി. 45.25 പോയിൻറ് ഉയർന്ന്  9,351.85 പോയിൻറിലാണ് വ്യാപാരം. 

ഡോളറുമായുള്ള വിനിമയത്തിൽ രൂപ 21 മാസത്തെ ഉയർച്ചയിലെത്തിയതാണ് ഒാഹരി വിപണിയുടെ ഉയർച്ചയുടെ പ്രധാന കാരണം. ഇതുമൂലം വൻതോതിൽ വിദേശ മൂലധനം ഇന്ത്യൻ ഒാഹരി വിപണിയിലേക്ക് ഒഴുകിയിരുന്നു.

എണ്ണവില കുറയാനുള്ള സാധ്യതയാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണമായ മറ്റൊരു ഘടകം.  ഏഷ്യൻ രാജ്യങ്ങളിലെ ഒാഹരി വിപണികളും അമേരിക്കൻ  വിപണിയും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.  ഇതും വിപണിക്ക് ഗുണകരമാവുകയായിരുന്നു. 

Tags:    
News Summary - growth in indian sharemarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT