Posted On
date_range Updated On
date_range എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് ഐ.പി.ഒ 11 െനത്തും
ന്യൂഡല്‍ഹി: 1242 കോടി രൂപയുടെ മൂലധന സമാഹരണ ലക്ഷ്യവുമായി എല്‍ ആന്‍ഡ് ടിയുടെ ഉപസ്ഥാപനമായ എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക് പ്രാഥമിക ഓഹരി വിപണിയിലേക്കത്തെുന്നു. ജൂലൈ 11 മുതല്‍ 13 വരെയാണ് പ്രാഥമിക ഓഹരി വില്‍പന. ഓഹരിയൊന്നിന് 705-710 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള ഓഫര്‍ ഫോര്‍ സെയിലായി 1.75 കോടി ഓഹരികളാണ് വിപണിയിലത്തെിക്കുന്നത്. ചെറുകിട നിക്ഷേപകര്‍ക്ക് ഇഷ്യൂ വിലയില്‍ 10 രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ രാജ്യത്തെ ആറാമത്തെ വലിയ ഐ.ടി സേവന ദാതാക്കളാണ് എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിക്കു മുമ്പുള്ള വരുമാനം 1147 കോടി രൂപയും നികുതിക്കുശേഷമുള്ള വരുമാനം 922 കോടി രൂപയുമായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന ഖ്വെ് കോര്‍പറേഷന്‍ ഐ.പി.ഒയും വന്‍ വിജയമായിരുന്നു. 147 മടങ്ങ് ആവശ്യക്കാരാണ് ഖ്വെ് കോര്‍പറേഷന്‍െറ ഓഹരിക്ക് എത്തിയത്. കഴിഞ്ഞ ദിവസം ഐ.പി.ഒക്കുശേഷം ആദ്യമായി വിപണിയില്‍ ലിസ്റ്റ് ചെയ്ത മഹാനഗര്‍ ഗ്യാസ് ഓഹരി 28 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.