Posted On
date_range Updated On
date_range തൈറോകെയര്‍ ഐ.പി.ഒ ഇന്ന് അവസാനിക്കും
മുംബൈ: ആരോഗ്യ പരിശോധനാ ശൃംഘലയായ തൈറോകെയര്‍ ടെക്നോളജീസിന്‍െറ ഐ.പി.ഒ വെള്ളിയാഴ്ച അവസാനിക്കും. വ്യാഴാഴ്ച വരെ 2.24 മടങ്ങ് ആവശ്യക്കാരാണ് ഓഹരിക്കത്തെിയത്. ചില്ലറ നിക്ഷേപകരുടെ ഭാഗത്തുനിന്നുമാത്രം 3.57 മടങ്ങാണ് ആവശ്യക്കാര്‍. 480 കോടി ലക്ഷ്യമിടുന്ന ഐ.പി.ഒയില്‍ 420-446 രൂപയാണ് പ്രൈസ് ബാന്‍ഡ്. വ്യാഴാഴ്ച തുടങ്ങിയ ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍െറ ഐ.പി.ഒക്ക് വ്യാഴാഴ്ച തുടക്കം കുറിച്ചപ്പോള്‍ 21 ശതമാനം ഓഹരിക്കാണ് ആവശ്യക്കാരത്തെിയത്. ചെറുകിട ബാങ്കിന് ലൈസന്‍സ് ലഭിച്ചിട്ടുള്ള ഉജ്ജീവന് 880 കോടി രൂപയാണ് സമാഹരണ ലക്ഷ്യം. 207-210 രൂപയാണ് ഓഹരിയൊന്നിന് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.