സെന്‍സെക്സ് 25000ന് താഴെ

മുംബൈ: ഓഹരിവിപണിയില്‍ വീണ്ടും ഇടിവ്. മുംബൈ സൂചിക സെന്‍സെക്സ് 308.09 പോയന്‍റ് ഇടിഞ്ഞ് 25000ന് താഴെയത്തെി. നിഫ്ടി 7600ന് താഴെയാണ് വ്യാപാരമവസാനിപ്പിച്ചത്. സെന്‍സെക്സ് 24,893.81ലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത്. 2014 ജൂണ്‍ നാലിനുശേഷമുള്ള ഏറ്റവും താഴ്ന്ന ക്ളോസിങ്ങാണിത്. നരേന്ദ്ര മോദി അധികാരമേറ്റശേഷമുള്ള ശുഭപ്രതീക്ഷയിലുണ്ടായ റാലിയുടെ ഏറെക്കുറെ എല്ലാ നേട്ടവും ഇതോടെ നഷ്ടമായി. 96.25 പോയന്‍റ് നഷ്ടത്തില്‍ 13 മാസത്തെ താഴ്ന്ന നിരക്കില്‍ 7558.80ലാണ് നിഫ്ടി വ്യാപാരം അവസാനിപ്പിച്ചത്. ചൈനീസ് സമ്പദ്വ്യവസ്ഥ സംബന്ധിച്ച ആശങ്കകളും രൂപ ഡോളറിനെതിരെ ദുര്‍ബലമായതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്സിലെ 30ല്‍ 26 ഓഹരികളും നഷ്ടത്തിലായിരുന്നു. ആക്സിസ് ബാങ്ക്, വേദാന്ത, ഐ.സി.ഐ.സി ബാങ്ക്, ഹിന്‍ഡാല്‍കോ, ലൂപിന്‍, ഭെല്‍ എന്നിവയായിരുന്നു നഷ്ടത്തില്‍ മുന്നില്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT