സ്വർണ വില ഇന്നും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. പവന് 1040 രൂപ വർധിച്ച് 1,13,920 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 130 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,240 രൂപയായി.

യു.എസ് -ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ഇതിനുപുറമെ, അമേരിക്കൻ ആകാശത്തെ സൈനിക വിന്യാസവും ‘ഡൂംസ്ഡേ’ വിമാനങ്ങളുടെ സാന്നിധ്യവും ആഗോളതലത്തിൽ ആശങ്കകൾ വർധിപ്പിക്കുന്നു. യു.എസ് ഉപരോധം ലംഘിച്ചുള്ള ചൈനീസ് കപ്പലുകളുടെ നീക്കവും അമേരിക്കൻ ഭീഷണികളും സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഇന്നലെ പവന് 1080 രൂപയും ഗ്രാമിന് 135 രൂപയും വർധിച്ചിരുന്നു. പവന് 1,12,880 രൂപയും ഗ്രാമിന് 14,110 രൂപയുമായിരുന്നു വില.പവന് 1,31,160 രൂപയായിരുന്നു സ്വർണത്തിന് കേരളത്തിൽ എക്കാലത്തെയും ഉയർന്നവില. ഈവർഷം ജനുവരി 29നാണ് മഞ്ഞലോഹം മോഹനവിലയിൽ എത്തിയത്.

ഏപ്രിലിലെ സ്വർണ വില

1- 111080 (Morning)

1 112160 (Evening)

111040 (Morning)

2- Rs. 1,09,240 (Afternoon -Lowest of Month)

3- 110680

4- 110680

5- 110680

6- 109360 (Morning)

6- 110480 (Afternoon)

7- 109880

8- 112800

9- 111080 (Morning)

9- 111600 (Night)

10- 112200

10- 111720

11- 112080

12- 112080

13- 111800

14- 1,12,880

15- 1,13,920 (Highest of Month)

Tags:    
News Summary - Gold prices continue to rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT