Posted On
date_range Updated On
date_range ആല്‍ക്കെം ലാബ്സ് ഐ.പി.ഒ വരുന്നു
ന്യുഡല്‍ഹി: പ്രാഥമിക ഓഹരി വിപണിയിലേക്ക് ആല്‍ക്കെം ലാബ്സ് തിങ്കളാഴ്ചയത്തെും. ഇന്‍സ്റ്റിറ്റൂഷനല്‍ ഇന്‍വെസ്റ്റേഴ്സിന് തിങ്കളാഴ്ചയും ചെറുകിട നിക്ഷേപകര്‍ക്ക് ചൊവ്വാഴ്ച മുതലുമാണ് അവസരം. 10ന് അവസാനിക്കും. ഓഹരിയൊന്നിന് 1020-1050 രൂപയാണ് ഐ.പി.ഒ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 1.29 കോടി ഓഹരികളാണ് ലഭ്യമാക്കുന്നത്. ഉയര്‍ന്ന നിരക്കിലാണെങ്കില്‍ 1338.48 രൂപ സമാഹരിക്കാനാവും. രാജ്യത്തെ അഞ്ചാമത്തെ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആല്‍ക്കെമിന്‍െറ വില്‍പ്പനയുടെ 75 ശതമാനവും ആഭ്യന്തര വിപണിയില്‍ തന്നെയാണ്. അസെന്‍ഡ് എന്ന പേരിലാണ് കമ്പനി യു.എസില്‍ വില്‍പ്പന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.