ബൈ നൗ, പേ ലേറ്റർ: ഒരു നേട്ടമോ അതോ കടക്കെണിയോ?

അഫേം, ക്ലാർണ, ആഫ്റ്റർപേ തുടങ്ങിയ 'ബൈ നൗ, പേ ലേറ്റർ' സേവനങ്ങളുടെ വൻ മുന്നേറ്റത്തോടെ ചില്ലറ വിൽപ്പന രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്, പ്രത്യേകിച്ച് പുത്തൻ തലമുറയിലെ ഉപഭോക്താക്കൾക്കിടയിൽ. സാധനങ്ങൾ വാങ്ങുമ്പോൾ തന്നെ അവയുടെ തുക പലിശരഹിത തവണകളായി ആറാഴ്ചക്കുള്ളിൽ നാല് തുല്യ ഗഡുക്കളായി അടച്ചുതീർക്കാൻ അവസരമൊരുക്കുന്നതാണ് ബി.എൻ.പി.എൽ.

പലർക്കും, പരമ്പരാഗത ക്രെഡിറ്റ് കാർഡുകൾക്ക് പകരമുള്ള ആധുനികവും സുതാര്യവുമായ ഒരു സംവിധാനമാണ് ബി.എൻ.പി.എൽ. ഇത് കടുപ്പമേറിയ ക്രെഡിറ്റ് പരിശോധനകളില്ലാതെ ഉടനടി അനുമതി നൽകുന്നു. കൂടാതെ കൃത്യസമയത്ത് പണം തിരിച്ചടച്ചാൽ ഉയർന്ന പലിശ ഈടാക്കുന്ന കടബാധ്യതകളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. 

ഇങ്ങനെയൊക്കെയാണെങ്കിലും ബി.എൻ.പി.എൽ ഒരു ഇരുതല മൂർച്ചയുള്ള വാളാണെന്ന് സാമ്പത്തിക വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. ഇതിന്‍റെ സേവനങ്ങൾ പരമ്പരാഗത വായ്പാനിയമങ്ങൾക്ക് വിധേയമല്ലാത്തതിനാൽ, വിലകൂടിയ സാധനങ്ങളുടെ വില, കുറവാണെന്ന് തോന്നിപ്പിച്ചു കൊണ്ട് ആളുകളെ അനാവശ്യമായി പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നു. ഒന്നിലധികം പേയ്‌മെന്റുകൾ ഒരേസമയം വരുമ്പോൾ പലപ്പോഴും തിരിച്ചടവ് തീയതികൾ മറന്നുപോകാൻ സാധ്യതയുണ്ട്. പലിശരഹിതമെന്ന് പരസ്യപ്പെടുത്തുന്നുണ്ടെങ്കിലും, കൃത്യസമയത്ത് പണമടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ ലേറ്റ് ഫീസും അക്കൗണ്ട് മരവിപ്പിക്കലും ഉണ്ടായേക്കാം. കൂടാതെ ഈ കുടിശ്ശിക ഡെറ്റ് കളക്ഷൻ ഏജൻസികൾക്ക് കൈമാറിയാൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യും.

ചുരുക്കത്തിൽ, കൃത്യമായ അച്ചടക്കത്തോടെ ഉപയോഗിച്ചാൽ ബി.എൻ.പി.എൽ മികച്ചൊരു ബഡ്ജറ്റിങ് ടൂളാണ്. നിങ്ങളുടെ സാമ്പത്തികം സുരക്ഷിതമായി സൂക്ഷിക്കാൻ, ബി.എൻ.പി.എല്ലിനെ ഒരു കടമായി തന്നെ കാണുക. ഇന്ന് തന്നെ മുഴുവൻ തുകയും നൽകി വാങ്ങാൻ ശേഷിയുള്ള ആസൂത്രിത ആവശ്യങ്ങൾക്ക് മാത്രം ഈ സംവിധാനം ഉപയോഗിക്കുക.

Tags:    
News Summary - the reality of buy now pay later system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.