ന്യൂഡൽഹി: അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ നാലു വർഷം വരെ അപ്ഡേറ്റ് ചെയ്ത റിട്ടേൺ ഫയൽ ചെയ്യാനുള്ള ഐ.ടി.ആർ-യു ഫോറം ആദായനികുതി വകുപ്പ് പുറത്തിറക്കി. പ്രസക്തമായ അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ രണ്ടുവർഷത്തെ അപ്ഡേറ്റ് ചെയ്ത റിട്ടേണുകൾ മാത്രമേ ഇതുവരെ ഫയൽ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. 2025ലെ ഫിനാൻസ് നിയമത്തിലാണ് ഇതു നാലു വർഷമാക്കി ഭേദഗതി വരുത്തിയത്.
നികുതിദായകർക്ക് പിശകുകളോ വിട്ടുപോയതോ തിരുത്തി ആദായനികുതി റിട്ടേണുകൾ അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫോറമാണ് ഐ.ടി.ആർ-യു. നിശ്ചിത തീയതിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ പ്രസക്തമായ അസസ്മെന്റ് വർഷത്തിന്റെ അവസാനം മുതൽ നാലു വർഷത്തിനുള്ളിൽ റിട്ടേൺ ഫയൽ ചെയ്യാൻ ഇനി സാധിക്കും.
ഒരു വർഷത്തിനകം ഐ.ടി.ആർ-യു ഫയൽ ചെയ്താൽ 25 ശതമാനവും രണ്ടു വർഷത്തിനകം ചെയ്താൽ 50 ശതമാനവും അധികനികുതി നൽകേണ്ടിവരും. മൂന്നു വർഷത്തിന് 60ശതമാനവും നാലു വർഷത്തിന് 70 ശതമാനവുമാണ് അധിക നികുതി. കഴിഞ്ഞ മൂന്നു വർഷത്തിൽ ഇത്തരം 90 ലക്ഷം റിട്ടേണുകളാണ് ഫയൽ ചെയ്യപ്പെട്ടത്. ഇതുവഴി 8500 കോടി രൂപയാണ് സർക്കാറിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.