നിക്ഷേപങ്ങൾ തുടങ്ങുമ്പോൾ തുടക്കകാർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഓരോ മാസവും എത്ര രൂപ നിക്ഷേപിക്കണമെന്ന് തീരുമാനിക്കുന്നത്. വ്യക്തികൾക്കനുസരിച്ച് നിക്ഷേപതുകയുടെ വ്യാപ്തിയും മാറിക്കൊണ്ടിരിക്കും. നമ്മുടെ ലക്ഷ്യങ്ങളും അത് നേടാനുള്ള സമയപരിധിയും മനസിലാക്കി വേണം നിക്ഷേപ തുകയും തീരുമാനിക്കേണ്ടത്.
അല്ലാത്ത പക്ഷം നിങ്ങളുടെ നിക്ഷേപങ്ങൾക്ക് അർത്ഥമില്ലാതാവുകയാണെന്ന് പറയുകയാണ് സക്ടർ മണിയുടെ സ്ഥാപകനും ചാർട്ടേട് അക്കൗണ്ടന്‍റുമായ അഭിഷേക് വാലിയ. വ്യക്തികളുടെ വരുമാനവും ഉത്തരവാദിത്തങ്ങളും ജീവിത ലക്ഷ്യങ്ങളുമാണ് നിക്ഷേപ തുകയും തീരുമാനിക്കേണ്ടത്.
അതായത് മാസം 10,000 രൂപ വീതം നിക്ഷേപിക്കുന്നത് ചിലർക്ക് അധിക ചെലവും മറ്റു ചിലർക്ക് പ്രത്യേകിച്ച് ഉപകാരമില്ലാത്തതുമായിരിക്കും. വ്യക്തികൾക്കനുസരിച്ച് തുകയുടെ വലിപ്പവും മാറണമെന്ന് സാരം.
ഒരു മാസം നിക്ഷേപിക്കേണ്ട തുക തീരുമാനിക്കുന്നതിന് മുമ്പ്, എന്തിനുവേണ്ടിയാണ് ഈ തുക നിക്ഷേപിക്കുന്നതെന്നും എപ്പോൾ ആവശ്യമായി വരുമെന്നും മനസിലാക്കിയിരിക്കണം.
നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന എസ്.ഐ.പികളും ബാങ്ക് സേവിങ്സുകളെയും നിങ്ങളുടെ ലക്ഷ്യത്തെ എത്രത്തോളം സഹായിക്കും എന്നതുകൂടി പരിഗണിച്ച് വേണം പുതിയ നിക്ഷേപങ്ങൾ ആരംഭിക്കാൻ.
വർഷങ്ങൾ കഴിയുമ്പോൾ ലഭിക്കുന്ന മുഴുവൻ തുകയും കണക്കാക്കിയാണ് ഇന്ന് മിക്ക ഇന്ത്യക്കാരും എസ്.ഐ.പികൾ ആരംഭിക്കുന്നതും മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതും.
എന്നാൽ നമ്മുടെ ലക്ഷ്യത്തിലെത്താൻ എത്ര തുക ആവശ്യമായി വരുമെന്നും അത് എത്രകാലത്തെ നിക്ഷേപം കൊണ്ട് ലഭ്യമാകുമെന്നും കണക്കാക്കുന്നതുമാണ് പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.