ഭൂരിഭാഗം ഇന്ത‍്യക്കാരും ഒരു വീട് സ്വന്തമാക്കുന്നത് ജീവിതത്തില ഏറ്റവും വലിയ വിജയവും ലക്ഷ‍്യവുമായി കാണുന്നവരാണ്. ധനികനാകാൻ ഏറ്റവും നല്ല മാർഗമായും അതിനെ കണക്കാക്കുന്നു. എന്നാൽ സാമ്പത്തിക വിദഗ്ധൻ രാജീവ് അഗർവാളിന്‍റെ അഭിപ്രായം ഇതിനു വിപരീതമാണ്.
എന്ന ചോദ്യം തന്‍റെ ലിങ്ക്ഡിൻ അകൗണ്ടിലൂടെയാണ് സാമ്പത്തിക വിദഗ്ധൻ രാജീവ് അഗർവാൾ ഉന്നയിച്ചത്. സ്വകാര‍്യ സ്വത്ത് സംരക്ഷണം നൽകുമെങ്കിലും വേഗതയേറിയ സാമ്പത്തിക വളർച്ചക്ക് അത് സഹായകമാകില്ല.
2003ൽ 50 ലക്ഷത്തിന് സ്വന്തമാക്കിയ, 2025ൽ 3-3.5 കോടി വിലമതിക്കുന്ന മുംബൈയിലെ സ്വത്ത് ചൂണ്ടിക്കാട്ടി അഗർവാൾ കുറിച്ചു. 20 വർഷത്തിൽ ആറ് ഏഴ് മടങ്ങ് വളർച്ച എന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ അതിൽ അസാധാരണമായി ഒന്നുമില്ല . നികുതിയും ചിലവും വരുന്നതിന് മുൻപ് ഇന്ത‍്യൻ നഗരങ്ങളിലെ ഭൂമി കച്ചവടത്തിലെ ലാഭം ഒരു വർഷത്തിൽ 10 മുതൽ 12 ശതമാനം വരെ ആയിരുന്നു .എന്നാൽ നികുതിയുടെ വരവും അറ്റകുറ്റപണികളുടെ ചിലവും അതിനെ 6 മുതൽ 7 ശതമാനത്തിലേക്ക് കുറച്ചു.
എന്നാൽ 2003ൽ 50 ലക്ഷം നിഫ്റ്റി 50 ഇൻഡക്സിൽ ഇൻവസ്റ്റ് ചെയ്‍തിരുന്നുവെങ്കിൽ 2025ൽ അത് 10 -11 കോടിയായി ഉയരുമായിരുന്നു, വസ്തുവിൽ നിന്നും ലഭിച്ച ലാഭത്തിന്‍റെ 20 മടങ്ങ്. അറ്റകുറ്റപണികളുടെ ചിലവില്ലാത്തതിനാൽ ഭൂമി കച്ചവടത്തിലെക്കാൾ സാമ്പത്തികലാഭം സ്റ്റോക്ക് മാർക്കറ്റിൽ ലഭിക്കുന്നു.
"ഒരു വീട് മനുഷ‍്യന് ആശ്വാസവും വൈകാരിക സംതൃപ്തിയും സംരക്ഷണവും നൽകുന്നു. എന്നാൽ നിങ്ങളുടെ ലക്ഷ‍്യം സമ്പന്നനാവുക എന്നതാണെങ്കിൽ 22 വർഷമായി വളർന്നുക്കൊണ്ടിരിക്കുന്ന സ്റ്റോക്ക് മാർക്കറ്റ് നിങ്ങൾക്ക് മുന്‍പിലുണ്ട്. വൈകാരിക സംതൃപ്തിയേക്കാൾ സാമ്പത്തിക വളർച്ചക്ക് മുൻത്തൂക്കം നൽകുമ്പോൾ നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങൾ മികച്ചതായി മാറുന്നു".പോസ്റ്റിന്‍റെ അവസാനത്തിൽ രജീവ് അഗർവാൾ കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.