സ്വന്തമായി വീട് വാങ്ങാനൊരുങ്ങുകയാണോ ?​; അത്ര എളുപ്പമല്ലെന്ന് റോയിട്ടേഴ്സ്

മുംബൈ: ഇന്ത്യയിൽ വീടുകളുടെ വിലയും വാടകനിരക്കും ഉപഭോക്തൃ പണപ്പെരുപ്പത്തെ മറികടക്കുമെന്ന് റോയിട്ടേഴ്സ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളിൽ നിന്ന് രാജ്യ​​ത്തെ സാധാരണക്കാരായ ആളുകൾ വീടുവാങ്ങാൻ കുറച്ച് ബുദ്ധിമുട്ടുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

സാമ്പത്തിക വളർച്ചയുടെ മുരടിപ്പും ആളുകളുടെ ശമ്പളം വർധിക്കാത്തതും നല്ല ജോലികളുടെ അഭാവുമെല്ലാം സാധാരണക്കാരായ ആളുകളുടെ വരുമാനം കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്. എങ്കിലും ഇതൊന്നും ഭവന വിപണിയിൽ പ്രതിഫലിച്ചിട്ടില്ലെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയിൽ വീടുകളുടെ വില ഇരട്ടിയാവുകയാണ് ചെയ്തിരിക്കുന്നത്.

വീടുകളുടെ ആവശ്യകതയിൽ വർധനയുണ്ടായിട്ടുണ്ടെങ്കിൽ അതിനനുസരിച്ചുള്ള ഭവനങ്ങൾ രാജ്യത്ത് ലഭ്യമാകാത്തത് പ്രതിസന്ധിയാവുന്നുണ്ടെന്നും റോയിട്ടേഴ്സ് വ്യക്തമാക്കുന്നത്. ഈ വർഷം ഇന്ത്യയിലെ വീടുകളുടെ വിലയിൽ 6.5 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആറ് ശതമാനം വർധനാണ് ഉണ്ടാവുകയെന്നും മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർക്കിടയിൽ നടത്തിയ സർവേയിൽ റോയിട്ടേഴ്സ് പറയുന്നു.റിസർവ് ബാങ്ക് വായ്പപലിശനിരക്കുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് സർവേ നടത്തിയത്.

അതേസമയം, രാജ്യത്തെ നഗരമേഖലകളിലെ വാടകനിരക്കിലും വർധനയുണ്ടാവുന്നുണ്ട്. ഏഴ് ശതമാനം മുതൽ 10 ശതമാനം വരെയായിരിക്കും അടുത്ത വർഷം നഗര മേഖലകളിൽ ഉണ്ടാവുന്ന വാടക വർധന. എന്നാൽ, അടുത്ത വർഷം 4.3 ശതമാനം മുതൽ 4.4 ശതമാനം വരെയായിരിക്കും പണപ്പെരുപ്പമെന്നായിരിക്കും പ്രവചനങ്ങൾ. ആദ്യമായി വീട് വാങ്ങാൻ ഒരുങ്ങുന്നവരെ സംബന്ധിച്ചടുത്തോളം കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതാണ് ഈ കണക്കുകളെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - India home prices to climb faster than inflation this year, rents even more: Reuters poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.